Image

കേരളാ ക്രിസ്ത്യന്‍ അസംബഌ രജത ജൂബിലി സമ്മേളനം സമാപിച്ചു.

സാം പടിഞ്ഞാറേക്കര Published on 30 November, 2017
കേരളാ ക്രിസ്ത്യന്‍ അസംബഌ രജത ജൂബിലി  സമ്മേളനം  സമാപിച്ചു.
ടൊറോന്റോ: (കാനഡ) കേരളാ ക്രിസ്ത്യന്‍ അസംബ്ലി സഭയുടെ രജത ജൂബിലി   സമ്മേളനം നവംബര്‍  25 ന് ടോറോന്റോയിലെ Panemonte Convention Cetnre (220 Humberline Dr, Etobicoke, ON M9W 5Y4) ല്‍ വെച്ച് നടത്തപ്പെട്ടു.

പാസ്റ്റര്‍ രാജു ജോസഫ് പ്രാര്‍ത്ഥിച്ചാരംഭിച്ച സമ്മേളനത്തില്‍ ഫിന്നി അച്ചന്‍കുഞ്ഞും സാം ഫിലിപ്പും ഗാന ശുശ്രൂഷ ക്ക് നേതൃത്വം നല്കി. സഭയുടെ  സീനിയര്‍ പാസ്റ്റര്‍ റവ. ഡോ .റ്റി .പി  വറുഗീസ് ഉത്ഘാടനം നിര്‍വഹിച്ചു.

ടോറോന്റോയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കടന്നു വന്ന 700 ല്‍ അധികം പേര്‍ പങ്കെടുത്ത മീറ്റിംഗില്‍ മുഖ്യാതിഥിയായി  കാനഡയുടെ പ്രതിപക്ഷ നേതാവായ ആന്‍ഡ്രൂ ഷേര്‍ പങ്കെടുക്കുകയും ആശംസ അറിയിക്കുകയും ചെയ്തു.കൂടാതെ കേരള ക്രിസ്ത്യന്‍ അസംബ്ലി യുടെ സീനിയര്‍ മെംബേര്‍സ് ആയ  ചെറിയാന്‍ ഉണ്ണുണ്ണി, വര്ഗീസ് ജോണ്‍, ഏലിയാസ് ജോസഫ് തുടങ്ങിയവര്‍ ആശംസ അറിയിച്ചു.

കാനഡയുടെ പ്രതിപക്ഷ നേതാവായ ആന്‍ഡ്രൂ ഷേര്‍ നു  വേണ്ടി പാസ്റ്റര്‍ മാത്യു ജോണ്‍ ന്റെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥന ശുശ്രുഷ നിര്‍വഹിച്ചു.

കേരളം ക്രിസ്ത്യന്‍ അസംബ്ലി യുടെ മുന്‍ പാസ്‌റ്റെര്‍സ് ആയ കെ സി ചാക്കോയും ജെയിംസ് എബ്രഹാമും സിസ്റ്റര്‍ സെലിന്‍ ചാക്കോയും ദൈവ വചനം ശുശ്രുഷിച്ചു.

രജത ജൂബിലി കേക്ക് കട്ടിങ്,  ഫൗണ്ടിങ് മെമ്പേഴ്‌സിന്റെ സാന്നിധ്യത്തില്‍ റവ.ഡോ. ജോര്‍ജ് തോമസ് നിര്‍വഹിച്ചു


ഈ സമ്മേളനത്തില്‍ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഫെയിം ഇമ്മാനുവേല്‍ ഹെന്റി യും ശ്രുതി ജോയിയും  സംഗീത സന്ധ്യ നയിച്ചു.


കേരളാ ക്രിസ്ത്യന്‍ അസംബഌ രജത ജൂബിലി  സമ്മേളനം  സമാപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക