Image

കുഴഞ്ഞുവീണതിനെ തുടര്‍ന്ന്‌ തലച്ചോറില്‍ രക്തസ്രാവം: എ.കെ. ആന്‍റണിക്ക്‌ ശസ്‌ത്രക്രിയ

Published on 30 November, 2017
 കുഴഞ്ഞുവീണതിനെ തുടര്‍ന്ന്‌ തലച്ചോറില്‍ രക്തസ്രാവം: എ.കെ. ആന്‍റണിക്ക്‌ ശസ്‌ത്രക്രിയ

ന്യൂഡല്‍ഹി: ബുധനാഴ്‌ച വൈകിട്ട്‌ കുഴഞ്ഞുവീണതിനെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്‍റണിയെ ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയനാക്കും. തലച്ചോറില്‍ രക്തസ്രാവം കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ ശസ്‌ത്രക്രിയ. ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലാണ്‌ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്‌.

76 കാരനായ ആന്‍റണി നിലവില്‍ വിദഗ്‌ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്‌. ഇന്ന്‌ രാവിലെ ഡോക്ടര്‍മാര്‍ യോഗം ചേര്‍ന്ന്‌ അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി വിലയിരുത്തിയിരുന്നു. ഇതിന്‌ ശേഷമാണ്‌ ശസ്‌ത്രക്രിയ നടത്താമെന്ന്‌ തീരുമാനിച്ചത്‌.

മൂന്ന്‌ തവണ കേരള മുഖ്യമന്ത്രി പദവും രണ്ടു തവണ പ്രതിരോധമന്ത്രി സ്ഥാനവും വഹിച്ചിട്ടുള്ള ആന്‍റണി ബുധനാഴ്‌ച വൈകിട്ടാണ്‌ ഡല്‍ഹിയിലെ വസതിയില്‍ കുഴഞ്ഞുവീണത്‌. രക്തസമ്മര്‍ദ്ദം കു?റഞ്ഞ നിലയിലായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. വീഴ്‌ചയില്‍ തലയ്‌ക്കും പരിക്കേറ്റിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക