Image

വിവാദ കന്നുകാലി കശാപ്പ്‌ നിരോധന ഉത്തരവ്‌ കേന്ദ്രം പിന്‍വലിക്കുന്നു

Published on 30 November, 2017
വിവാദ കന്നുകാലി കശാപ്പ്‌ നിരോധന ഉത്തരവ്‌ കേന്ദ്രം പിന്‍വലിക്കുന്നു
ദില്ലി: കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത്‌ നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ്‌ പിന്‍വലിക്കുന്നു. സംസ്ഥാനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ്‌ വിവാദ ഉത്തരവ്‌ പിന്‍വലിക്കുന്നത്‌. ഇതു സംബന്ധമായ ഫയല്‍ നിയമമന്ത്രാലയത്തിനു കൈമാറിയതായി പരിസ്ഥിതി മന്ത്രാലയത്തെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നുണ്ട്‌.

മെയ്‌ 23 നാണ്‌ കേന്ദ്ര സര്‍ക്കാര്‍ വിവാദ ഉത്തരവ്‌ പുറത്തിറക്കിയത്‌. 1960ലെ പ്രിവന്‍ഷന്‍ ഓഫ്‌ ക്രൂവല്‍റ്റി ടു അനിമല്‍സ്‌ ആക്‌ട്‌ പ്രകാരം കാള, പശു, പോത്ത്‌, ഒട്ടകം എന്നീ മൃഗങ്ങളെ കശാപ്പിനായി ഉപയോഗിക്കാന്‍ പാടില്ല. ഈ ഉത്തരവ്‌ ഫലത്തില്‍ രാജ്യത്ത്‌ കന്നുകാലി കശാപ്പ്‌ പൂര്‍ണമായും നിരോധിക്കുന്നതായിരുന്നു. കൂടാതെ കന്നുകാലി വില്‍പനയില്‍ കൂടുതല്‍ നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു.

 കന്നുകാലികളെ വാങ്ങുമ്പോള്‍ കശാപ്പ്‌ ചെയ്യാനല്ലെന്ന്‌ രേഖമൂലം ഉറപ്പു നല്‍കണം. കാര്‍ഷിക ആവശ്യത്തിനു മാത്രമേ കന്നുകാലികളെ വില്‍ക്കാന്‍ പാടുള്ളൂ. സംസ്ഥനത്തിന്റെ 25 കിലോമീറ്റര്‍ അകലെ മാത്രമേ വില്‍പന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ പാടുള്ളൂ. സംസ്ഥാനാന്തര വില്‍പന നിരോധിച്ചിരുന്നു. കൂടാതെ കന്നുകാലികളെ ബലി നല്‍കുന്നതിലും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക