Image

രാഹുല്‍ മതം വെളിപ്പെടുത്തണം; പുതിയ വിവാദമുയര്‍ത്തി ബിജെപി

Published on 30 November, 2017
രാഹുല്‍ മതം വെളിപ്പെടുത്തണം; പുതിയ വിവാദമുയര്‍ത്തി ബിജെപി
 ദില്ലി: ഗുജറാത്ത്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ അവസാന ഘട്ടത്തിലേക്ക്‌ കടക്കവെ ബിജെപി വര്‍ഗീയ കാര്‍ഡിറക്കി കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നു. കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഹിന്ദുവാണോ അതോ അഹിന്ദുവോ എന്നതാണ്‌ ബിജെപിയുടെ ചോദ്യം. രാഹുല്‍ ഇക്കാര്യം വെളിപ്പെടുത്തണമെന്നും ബിജെപി ആവശ്യപ്പെടുന്നു

 ബുധനാഴ്‌ച രാവിലെ പ്രചാരണത്തിനു മുന്നോടിയായി രാഹുല്‍ സോമനാഥ ക്ഷേത്ര സന്ദര്‍ശനം നടത്തിയിരുന്നു. ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനു മുന്നോടിയായി അഹിന്ദുക്കള്‍ പേരും മറ്റു വിവരങ്ങളും രേഖപ്പെടുത്തേണ്ട റജിസ്റ്ററില്‍ രാഹുല്‍ ഗാന്ധിയുടെയും പേര്‌ എഴുതിച്ചേര്‍ത്തതാണ്‌ വിവാദത്തിനിടയാക്കിയത്‌. ഇതോടെ രാഹുലിന്റെ മതം ഏതെന്ന്‌ വെളിപ്പെടുത്തണമെന്ന്‌ ബിജെപി ആവശ്യപ്പെട്ടു. 

അതേസമയം, രാഹുലിന്റെ പേര്‌ പിന്നീട്‌ എഴുതിച്ചേര്‍ത്തതാണെന്നാണ്‌ ആരോപണം. രാഹുലിന്റെ മീഡിയ കോ ഓര്‍ഡിനേറ്റര്‍ മനോജ്‌ ത്യാഗിയാണു അദ്ദേഹത്തിന്റെയും കോണ്‍ഗ്രസ്‌ എംപി അഹമ്മദ്‌ പട്ടേലിന്റെയും പേര്‌ റജിസ്റ്ററില്‍ എഴുതിയത്‌. 
 ഗുജറാത്ത്‌ തെരഞ്ഞെടുപ്പ്‌ പ്രചരണത്തില്‍ കോണ്‍ഗ്രസ്‌ മേല്‍ക്കൈ നേടുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ബിജെപിക്ക്‌ കിട്ടിയ ആയുധമാണ്‌ രാഹുലിന്റെ മതം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക