Image

തെക്കന്‍ തീരത്ത്‌ ചുഴലികൊടുങ്കാറ്റ്‌, കനത്തമഴ, ഒരാളെ കാണാതായി,ജാഗ്രതാ നിര്‍ദ്ദേശം

Published on 30 November, 2017
തെക്കന്‍ തീരത്ത്‌ ചുഴലികൊടുങ്കാറ്റ്‌, കനത്തമഴ, ഒരാളെ കാണാതായി,ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം:സംസ്ഥാനത്ത്‌ തെക്കന്‍ തീരത്ത്‌ ചുഴലിക്കാറ്റ്‌ രൂപംകൊണ്ടതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കന്യാകുമാരിക്ക്‌ 170 കിലോമിറ്റര്‍ തെക്ക്‌ കിഴക്ക്‌ നിലകൊള്ളുന്ന തീവ്ര ന്യുനമര്‍ദം നിലവിലെ പ്രവചനം പ്രകാരം വടക്ക്‌ പടിഞ്ഞാറന്‍ ദിശയില്‍ ലക്ഷദ്വീപിന്‌ സമീപത്തേക്ക്‌ നീങ്ങുകയും ഇന്ന്‌ വൈകിട്ടോട്‌ കൂടി ശക്തമായ ചുഴലിക്കാറ്റാകുകയും ചെയ്യും. 

ഈ ന്യൂനമര്‍ദ പത്തിയുടെ നേരിട്ടുള്ള സ്വാധീനവലയത്തിലുള്ള തിരുവനന്തപുരം ഇടുക്കി, പത്തനംതിട്ട,കോട്ടയം ജില്ലകളില്‍ കനത്തമഴയും കാറ്റും ഉണ്ടാകും. കേരളത്തില്‍ പൊതുവില്‍ മഴയും, ശക്തമായ കാറ്റും ഉണ്ടാകും. ഉരുല്‌പോട്ടലിനും കനത്ത നാശനഷ്ടത്തിനും സാധ്യതയുണ്ടെന്നു ദുരന്ത നിവാരണ സേന അറിയിച്ചു

അതിനിടെ അമ്പൂരിയില്‍ ഉരുള്‍പൊട്ടലുണ്ടായി. പത്തോളം വീടുകളില്‍ വെള്ളം കയറി. ആര്‍ക്കും പരിക്കില്ല. ശക്തമായ മഴയില്‍ പാറശാലയില്‍ കലോത്സവ വേദി തകര്‍ന്നു. കുട്ടികള്‍ തലനാരിഴയ്‌ക്ക്‌ രക്ഷപ്പെട്ടു. അച്ചന്‍കോവിലില്‍ വനവാസികള്‍ വനത്തില്‍ ഒറ്റപ്പെട്ട നിലയിലാണ്‌. അച്ചന്‍ കാവിലാര്‍ കരകവിഞ്ഞൊഴുകുകയാണ്‌. കൊല്ലം ചെങ്കോട്ട ദേശീയപാതയില്‍ മരങ്ങള്‍ കടപുഴുകി വീണതോടെ വാഹന ഗതാഗതവും തടസപ്പെട്ടു.

മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയിലാണ്‌ കാറ്റ്‌ വീശുന്നത്‌. കഴിഞ്ഞ ദിവസം രാത്രി മുതലാണ്‌ തെക്കന്‍ കേരളത്തില്‍ മഴ ശക്തിപ്പെട്ടത്‌. കന്യാകുമാരിക്ക്‌ സമീപം രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്പെട്ട്‌ വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക്‌ നീങ്ങുകയാണ്‌. ശക്തമായതും ഇടിയോടുകൂടിയ മഴയും നാളെ വരെ സംസ്ഥാനത്ത്‌ തുടരുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 7 മുതല്‍ 11 സെന്റീമീറ്റര്‍ വരെ മഴ പെയ്യുമെന്നാണ്‌ അറിയിപ്പ്‌.


തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ രാത്രിയില്‍ ആരംഭിച്ച മഴയെ തുടര്‍ന്ന്‌ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട്‌ രൂപപ്പെട്ടിരുന്നു. ന്യൂനമര്‍ദം ശക്തിപ്പെടുന്നതിനാല്‍ തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കാലാവസ്ഥ പ്രക്ഷുബ്ധമായിരിക്കുകയാണ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക