Image

അബിയുടെ അസുഖം അധികമാരും അറിഞ്ഞില്ല

Published on 30 November, 2017
അബിയുടെ അസുഖം അധികമാരും അറിഞ്ഞില്ല

 കൊച്ചി: മൂവാറ്റുപുഴക്കാരനായ ഹബീബ്‌ മുഹമ്മദ്‌ എന്ന കലാഭവന്‍ അബി സിനിമയില്‍ മിന്നും താരമായിരുന്നില്ല.  ശ്രദ്ധേയമായ വേഷങ്ങളൊന്നും തന്നെ ഈ കലാകാരന്‌ ലഭിച്ചിട്ടില്ല എന്ന്‌ തന്നെ പറയാം.  എങ്കിലും മിമിക്രി രംഗത്തെ കിരീടം വെയ്‌ക്കാത്ത രാജാവ്‌ തന്നെയായിരുന്നു അബി. അബിയെ ഓര്‍ക്കുന്ന സുഹൃത്തുക്കള്‍ക്കൊന്നും എപ്പോഴും ചിരിയുള്ള ആ മുഖം മറക്കാനാവില്ല. അസുഖബാധിതനായിരിക്കുമ്പോഴും ആ വേദന അധികമാരെയും അറിയിച്ചിരുന്നില്ല അബി.

  സിനിമാ രംഗത്ത്‌ അടുത്തിടെയുണ്ടായ മരണങ്ങളെല്ലാം അപ്രതീക്ഷിതമായിരുന്നു. അബിയുടേതും. അബി അസുഖബാധിതനാണ്‌ എന്ന വിവരം പോലും അടുത്ത സുഹൃത്തുക്കളടക്കം പലരും അറിഞ്ഞിരുന്നില്ല എന്നതാണ്‌ സത്യം. അബി അറിയിച്ചിരുന്നില്ല എന്ന്‌ പറയുന്നതാവും ശരി. വേദനകള്‍ അബി എല്ലാവരില്‍ നിന്നും മറച്ച്‌ പിടിക്കുകയായിരുന്നു. രോഗബാധിതനാണെങ്കിലും ആ സമയത്ത്‌ ടിവി പ്രോഗ്രാമുകളിലും സ്‌റ്റേജ്‌ ഷോകളിലും സമയം കണ്ടെത്തി പങ്കെടുത്തിരുന്നു.

ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്‌ത നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തിലൂടെ ആയിരുന്നു അബിയുടെ സിനിമാ പ്രവേശം. പിന്നീട്‌ ലോ ബഡ്‌ജറ്റ്‌ സിനിമകളില്‍ പലതിലും സാന്നിധ്യമറിയിച്ചു. സൈന്യം, മഴവില്‍ കൂടാരം, കിരീടമില്ലാത്ത രാജാക്കന്മാര്‍, മിമിക്‌സ്‌ ആക്ഷന്‍ 500, അനിയത്തിപ്രാവ്‌, ഹാപ്പി വെഡ്ഡിംഗ്‌ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. തൃശ്ശിവ പേരൂര്‍ ക്ലിപ്‌തം ആണ്‌ അബിയുടെ അവസാന ചിത്രം. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക