Image

ഷിക്കാഗോയില്‍ കെ സി എസ് ക്‌നാനായ സെന്ററില്‍ ഡിജിറ്റല്‍ ലൈബ്രറി ഒരുങ്ങുന്നു

Published on 30 November, 2017
ഷിക്കാഗോയില്‍ കെ സി എസ് ക്‌നാനായ സെന്ററില്‍ ഡിജിറ്റല്‍ ലൈബ്രറി ഒരുങ്ങുന്നു
ചിക്കാഗോ : ക്‌നാനായ കത്തോലിക്ക സൊസൈറ്റി ഓഫ് ചിക്കാഗോ (കെ സി എസ് ) ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ വസിക്കുന്ന ക്‌നാനായ തറവാടായ ചിക്കാഗോയില്‍ പുതുതായി ഉത്ഘാടനം ചെയ്ത ക്‌നാനായ സെന്ററില്‍ ഒരു ഡിജിറ്റല്‍ ലൈബ്രറി ഒരുക്കുന്നു. ക്‌നാനായ ചരിത്രവും ലോകചരിത്രവും എല്ലാം ഉള്‍കൊള്ളുന്ന ലോകോത്തര നിലവാരമുള്ള ഒരു ലൈബ്രറി ആണ് കെ സി എസ് ഭാരവാഹികള്‍ വിഭാവനം ചെയ്യന്നത്.

ലൈബ്രറിയുടെ നിര്‍മ്മാണാഘാടനം അഭി മാര്‍ മാത്യു മൂലക്കാട്ട് കെ സി സി എന്‍ എ ചിക്കാഗോ റീജിയണ്‍ വൈ പ്രസിഡന്റ് ജെയ്‌മോന്‍ നന്ദികാട്ടില്‍ നിന്ന് ആദ്യ സംഭാവന സ്വീകരിച്ചുകൊണ്ട് നിര്‍വഹിച്ചു. ജൈമോന്‍ മുന്നോട്ട് വെച്ച ആശയത്തെ പ്രസിഡന്റ് ബിനു പൂത്തുറയില്‍ , വൈ പ്രസിഡന്റ് സാജു കണ്ണമ്പള്ളി , സെക്രട്ടറി ജോണിക്കുട്ടി പിള്ളവീട്ടില്‍ , ട്രഷര്‍ ഷിബു മുളയാനിക്കല്‍ ഫാ എബ്രഹാം മുത്തോലത്ത് എന്നിവര്‍ സ്വാഗതം ചെയ്തു. ക്‌നാനായ റീജിയണ്‍ ഡയറക്ടര്‍ ഫാ തോമസ് മുളവനാല്‍ , ഫാ ബോബന്‍ വട്ടംപുറം , കെ സി സി എന്‍ എ വൈസ് പ്രസിഡന്റ് മേയമ്മ വെട്ടിക്കാട്ട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ആധുനിക സൈകര്യമുള്ള ഒരു ലൈബ്രറിയായി ഇതിനെ എത്രയും പെട്ടന്ന് തന്നെ ഒരുക്കുമെന്ന് പ്രസിഡന്റ് ബിനു പൂത്തുറയില്‍ അറിയിച്ചു .
ഷിക്കാഗോയില്‍ കെ സി എസ് ക്‌നാനായ സെന്ററില്‍ ഡിജിറ്റല്‍ ലൈബ്രറി ഒരുങ്ങുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക