Image

നടി സരയു തലനാരിഴയ്‌ക്ക്‌ അപകടത്തില്‍ നിന്ന്‌ രക്ഷപ്പെട്ടു

Published on 30 November, 2017
നടി സരയു തലനാരിഴയ്‌ക്ക്‌ അപകടത്തില്‍ നിന്ന്‌ രക്ഷപ്പെട്ടു


കൊച്ചി: ഷൂട്ടിങ്ങിനിടെ സിനിമാതാരം സരയു രക്ഷപ്പെട്ടത്‌ തലനാരിഴയ്‌ക്ക്‌. സൂര്യാ ടിവിയിലെ അഡ്വഞ്ചര്‍ റിയാലിറ്റി ഷോയുടെ ചിത്രീകരണത്തിനിടയിലുണ്ടായ സംഭവത്തിന്‍റെ വീഡിയോ പുറത്ത്‌ വന്നു. കഴിഞ്ഞ ദിവസമാണ്‌ സംഭവം നടന്നത്‌.

സരയുവും പെയറായിരുന്ന അനീഷ്‌ റഹ്മാനും ആയുള്ള ടീമിന്റെ പ്രകടനത്തിനിടെയാണ്‌ അപകടം. കയറില്‍ തൂങ്ങി ഇരുവരും മലമുകളിലേക്ക്‌ കയറുന്നതിനിടെയാണ്‌ സംഭവം നടന്നത്‌. മലമുകളിലേക്ക്‌ കയറുന്നതിനിടെ പാറക്കല്ല്‌ അടര്‍ന്ന്‌ വീഴുകയായിരുന്നു. നടിയുടെ തൊട്ടടുത്ത്‌ കൂടിയാണ്‌ പാറകല്ല്‌ താഴേക്ക്‌ പതിച്ചത്‌. തലനാരിഴയ്‌ക്കാണ്‌ വലിയ അപകടം ഒഴിവായത്‌.

മലയാളം ചാനലുകളില്‍ അഡ്വഞ്ചര്‍ റിയാലിറ്റി ഷോകള്‍ ആരംഭിച്ചത്‌ അടുത്തിടെയാണ്‌. സിനിമാ സീരിയല്‍ താരങ്ങളെ അണിനിരത്തി വിദേശ ഷോ മാതൃകയിലാണ്‌ പരിപാടികള്‍ ചിത്രീകരിക്കുന്നത്‌.
എന്നാല്‍ ഇത്തരം പരിപാടികളില്‍ മുന്‍കരുതല്‍ എടുക്കാറുണ്ടെങ്കിലും അപകടം സംഭവിച്ചേക്കാമെന്നതിന്‍റെ തെളിവാണ്‌ ഈ സംഭവം. സംഭവം സോഷ്യല്‍ മീഡിയിലൂടയാണ്‌ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക