Image

തലയില്‍ രക്തസ്രാവം: എകെ ആന്റണിക്ക്‌ ശസ്‌ത്രക്രിയ

Published on 30 November, 2017
തലയില്‍ രക്തസ്രാവം: എകെ ആന്റണിക്ക്‌ ശസ്‌ത്രക്രിയ

ദില്ലി: ഇന്നലെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന്‌ ദില്ലി റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എകെ ആന്റണിക്ക്‌ ശസ്‌ത്രക്രിയ. തലയില്‍ രക്തസ്രാവം കണ്ടതിനെ തുടര്‍ന്നാണ്‌ ശസ്‌ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്‌.

രാവിലെ ഡോക്ടര്‍മാര്‍ യോഗം ചേര്‍ന്ന്‌ അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി വിലയിരുത്തിയിരുന്നു. ഇതിന്‌ ശേഷമാണ്‌ ശസ്‌ത്രക്രിയ നടത്താമെന്ന്‌ തീരുമാനിച്ചത്‌. 76കാരനായ ആന്റണി നിലവില്‍ വിദഗ്‌ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്‌.
രക്തത്തില്‍ പഞ്ചസാരയുടെ അളവ്‌ കുറഞ്ഞതിനെ തുടര്‍ന്ന്‌ കുറഞ്ഞതിനെ തുടര്‍ന്നു തലചുറ്റി കുളിമുറിയില്‍ കുഴഞ്ഞ്‌ വീണതിനെ തുടര്‍ന്നാണ്‌ ആന്റണിയെ ഇന്നലെ വൈകുന്നേരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. വീഴ്‌ചയില്‍ ആന്റണിയുടെ തലയ്‌ക്ക്‌ പരുക്കേറ്റിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക