ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പാര്‍വതി മികച്ച നടിക്കുള്ള പുരസ്കാരം നേടി. ടേക്ക് ഓഫിലെ തകര്‍പ്പന്‍ പ്രകടനമാണ് പാര്‍വതിയെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. ഗോവ ചലച്ചിത്ര മേളയുടെ ചരിത്രത്തില്‍ മികച്ച നടിക്കുള്ള പുരസ്കാരം ആദ്യമായാണ് ഒരു മലയാള നടിയെ തേടിയെത്തുന്നത്.
120 ബീറ്റ്സ് പെര് മിനിറ്റ് എന്ന ഫ്രഞ്ച് ചിത്രമാണ് മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം കരസ്ഥമാക്കിയത്. റോബിന് കാംപില്ലോയാണ് ചിത്രം സംവിധാനം ചെയ്തത്. ഈ സിനിമയിലെ അഭിനയത്തിന് നാഹുല്‍ പെരസ് ബിസ്കായതിനെ മികച്ച നടനായും തെരഞ്ഞെടുത്തു. പത്ത് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ് മികച്ച നടനും നടിക്കുമുള്ള പുരസ്കാരം.