Image

അജിത്തിന്റെ നായികയായി കീര്‍ത്തി സുരേഷ്

Published on 30 November, 2017
അജിത്തിന്റെ നായികയായി കീര്‍ത്തി സുരേഷ്

തെന്നിന്ത്യന്‍ സിനിമലോകത്തെ തിരക്കേറിയ നടിയാണ് കീര്‍ത്തി സുരേഷ്. തമിഴകത്തെ തല അജിത്തിന്റെ നായികയാകാന്‍ ഒരുങ്ങുകയാണ് കീര്‍ത്തി ഇപ്പോള്‍. ഹിറ്റ് കൂട്ടുകെട്ടായ അജിത്തും ശിവയും വീണ്ടും ഒന്നിക്കുന്ന വിശ്വാസത്തിലാണ് കീര്‍ത്തി അജിത്തിന്റെ നായികയാകുന്നത്.

അജിത് നായകനായ വീരം, വേതാളം, വിവേഗം എന്നീ ചിത്രങ്ങളും ശിവയായിരുന്നു സംവിധാനം ചെയ്!തത്. വിശ്വാസം അടുത്ത ദീപാവലിക്ക് റിലീസ് ചെയ്യാനാണ് തീരുമാനം. ജനുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. വിവേഗം നിര്‍മ്മിച്ച സത്യ ജ്യോതി ഫിലിംസ് ആണ് വിശ്വാസത്തിന്റെയും നിര്‍മ്മാതാക്കള്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക