Image

ഫാ. ജോര്‍ജ് വര്‍ഗീസിന് യാത്രയയപ്പ് നല്‍കി

Published on 30 November, 2017
ഫാ. ജോര്‍ജ് വര്‍ഗീസിന് യാത്രയയപ്പ് നല്‍കി

മസ്‌കറ്റ്: ഒമാനിലെ ഗാല സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വികാരിയായി സേവനമനുഷ്ടിച്ചു വന്ന ഫാ.ജോര്‍ജ് വര്‍ഗീസിന് ഇടവക സമൂഹം യാത്രയയപ്പ് നല്‍കി. ഗുജറാത്തിലെ ആനന്ദ് സെന്റ് തോമസ് പള്ളിയിലേക്കാണ് മൂന്നുവര്‍ഷത്തെ മസ്‌കറ്റിലെ ശുശ്രൂഷയ്ക്ക് ശേഷം അച്ചന്‍ സ്ഥലം മാറി പോകുന്നത്. 

റുവി സെന്റ് ഗ്രിഗോറിയോസ് ഇടവക വികാരി ഫാ. ജേക്കബ് മാത്യുവിന്റെ അധ്യക്ഷതയില്‍ ഗാല പള്ളിയില്‍ നടന്ന ചടങ്ങില്‍ ഫാ. അജി.പി.തോമസ് മുഖ്യ സന്ദേശം നല്‍കി. പി.സി.ചെറിയാന്‍, ഡോ.പ്രകാശ് നൈനാന്‍, കെ.സി.തോമസ്, ജോസഫ് മാത്യൂ, പ്രദീപ് കുര്യന്‍, അനു വര്‍ഗീസ്, ജോസ് തോമസ്, ലിജു ജോയ്, ലീന വിനോദ്, മാത്യു നൈനാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫാ.ജോര്‍ജ് വര്‍ഗീസ് മറുപടി പ്രസംഗം നടത്തി. ഇടവകയുടെയും വിവിധ ഭക്ത സംഘടനകളുടെയും വകയായുള്ള ഉപഹാരങ്ങളും ചടങ്ങില്‍ അച്ചനു നല്‍കി.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക