Image

കോഴിക്കോട്ടേക്ക് ദിവസേന മൂന്നു സര്‍വീസുകളുമായി ഒമാന്‍ എയര്‍

Published on 30 November, 2017
കോഴിക്കോട്ടേക്ക് ദിവസേന മൂന്നു സര്‍വീസുകളുമായി ഒമാന്‍ എയര്‍

മസ്‌കറ്റ്: ഡിസംബര്‍ ഒന്നു മുതല്‍ ഒമാന്റെ ദേശീയ വിമാന കന്പനിയായ ഒമാന്‍ എയര്‍ മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കരിപ്പൂരിലേക്ക് ദിവസേന മൂന്നു സര്‍വീസുകള്‍ നടത്തും. നിലവില്‍ ഉച്ചക്ക് ശേഷം 2.05 നും, രാത്രി 10.50 നുമാണ് സര്‍വീസുകള്‍. 

വെള്ളിയാഴ്ച ആരംഭിക്കുന്ന മൂന്നാമത്തെ സര്‍വീസ് വെളുപ്പിനെ 2.10 നായിരിക്കും മസ്‌കറ്റില്‍ നിന്നും പുറപ്പെടുക. കോഴിക്കോട്ടു നിന്നുള്ള വിമാനത്തിന്റെ സമയം ദിവസേന വെളുപ്പിനെ 4.45, രാവിലെ 8.10, വൈകിട്ട് 7.45 ആണ്. മസ്‌കറ്റില്‍ യഥാക്രമം രാവിലെ 7, 10.15, വൈകിട്ട് 9.50 നും ദിവസേന എത്തും. ഏകദേശം 3 മണിക്കൂര്‍ 35 മിനിട്ടാണ് മസ്‌കറ്റ്-കോഴിക്കോട് റൂട്ടിലെ പറക്കല്‍ സമയം. നിലവില്‍ മസ്‌കറ്റില്‍ നിന്നും ഒമാന്‍ എയര്‍ കൂടാതെ ഇന്ത്യയില്‍ നിന്നുള്ള രണ്ടു വിമാന കന്പനികളാണ് കരിപ്പൂരിലേക്ക് സര്‍വീസ് നടത്തുന്നത്. എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ദിവസേന വെളുപ്പിനെ 2.55നും, ഇന്‍ഡിഗോ എയര്‍ ലൈന്‍ ദിവസേന രാത്രി 10.45 നും. മറ്റു രാജ്യങ്ങളില്‍ നിന്നും മസ്‌കറ്റ് വിമാനത്താവളം ട്രാന്‍സിറ്റ് ചെയ്യുന്ന യാത്രക്കാരെ ലക്ഷ്യം വച്ചാണ് ഒമാന്‍ എയറിന്റെ പുതിയ സര്‍വീസെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക