Image

ഏറ്റവുമധികം കുറ്റകൃത്യങ്ങള്‍ നടക്കുന്നത് യുപിയില്‍; കേരളം നാലാമത്

Published on 30 November, 2017
ഏറ്റവുമധികം കുറ്റകൃത്യങ്ങള്‍ നടക്കുന്നത് യുപിയില്‍; കേരളം നാലാമത്

ന്യൂഡല്‍ഹിന്മ രാജ്യത്ത് ഏറ്റവുമധികം കുറ്റകൃത്യങ്ങള്‍ നടക്കുന്നത് ഉത്തര്‍പ്രദേശിലാണെന്നു റിപ്പോര്‍ട്ട്. 2016 ലെ കണക്കുകള്‍ പ്രകാരം 9.5 ശതമാനം കുറ്റകൃത്യങ്ങളും നടക്കുന്നത് യുപിയിലാണെന്ന് നാഷനല്‍ െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി) അറിയിച്ചു. കണക്കുകള്‍ പ്രകാരം കേരളത്തിന് നാലാം സ്ഥാനമാണ് – 8.7%. രണ്ടാം സ്ഥാനത്ത് മധ്യപ്രദേശും (8.9%) മൂന്നാമത് മഹാരാഷ്ട്രയും (8.8%) ആണ്.

യുപിയില്‍ 2015ല്‍ ഉണ്ടായിരുന്നതിനേക്കാളും 2.9 ശതമാനത്തിന്റെ വര്‍ധനയാണ് 2016ല്‍ ഉണ്ടായത്. 49,262 (14.5%) കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബംഗാളാണ് രണ്ടാം സ്ഥാനത്ത് – 32,513 (9.6%). ഡല്‍ഹിയിലാണ് സ്ത്രീകള്‍ക്കെതിരെ ഏറ്റവുമധികം അതിക്രമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ദേശീയ സൂചികയില്‍ 55.2 ശതമാനമാണ്

പീഡനക്കേസുകളിലും ഇന്ത്യയില്‍ വര്‍ധനവാണുണ്ടായത്. 2015ല്‍ 34,561 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടപ്പോള്‍ 2016ല്‍ ഇത് 38,947 ആയി ഉയര്‍ന്നു. ഉത്തര്‍പ്രദേശ് (4,882), മധ്യപ്രദേശ് (4,816), മഹാരാഷ്ട്ര (4,189) എന്നിങ്ങനെയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക