Image

റോഡപകടങ്ങള്‍ കുറയ്‌ക്കാന്‍ പുതിയ നിര്‍ദ്ദേശങ്ങളുമായി സുപ്രീംകോടതി

Published on 01 December, 2017
റോഡപകടങ്ങള്‍ കുറയ്‌ക്കാന്‍ പുതിയ നിര്‍ദ്ദേശങ്ങളുമായി സുപ്രീംകോടതി


ന്യൂദല്‍ഹി: രാജ്യത്ത്‌ വര്‍ദ്ധിച്ചുവരുന്ന റോഡപകടങ്ങള്‍ കുറയ്‌ക്കാന്‍ പുതിയ നിര്‍ദ്ദേശങ്ങളുമായി സുപ്രീംകോടതി. റോഡ്‌ സുരക്ഷയെ പറ്റിയുള്ള അടിസ്ഥാന വിവരങ്ങള്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഇത്തരത്തിലുള്ള പുതിയനിര്‍ദ്ദേശങ്ങളിലൂടെ രാജ്യത്തെ ആയിരക്കണക്കിന്‌ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന്‌ ഉറപ്പുണ്ടെന്നും ജസ്റ്റിസ്‌ മദന്‍ ബി ലോകര്‍, ദീപക്‌ ഗുപ്‌ത എന്നിവരടങ്ങിയ ബെഞ്ച്‌ പറഞ്ഞു.

കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രി ഡോക്ടറായ രാജശേഖരന്‍ നല്‍കിയ പൊതുതാല്‌പര്യ ഹര്‍ജി പരിഗണിച്ചകൊണ്ടാണ്‌ കോടതി ഈ നിര്‍ദ്ദേശം മുന്നോട്ട്‌ വെച്ചത്‌. ഇതിന്റെ ഭാഗമായി റോഡപകടങ്ങളെ കുറിച്ച്‌ അന്വേഷണം നടത്തുന്നതിനായി ജസ്റ്റിസ്‌ രാധാകൃഷ്‌ണന്റെ അധ്യക്ഷതയില്‍ കമ്മീഷനെ നിയമിച്ചിരുന്നു.

കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ സുപ്രീംകോടതി പുതിയ നിര്‍ദ്ദേശങ്ങളുമായി രംഗത്തെത്തിയത്‌. റോഡ്‌ സുരക്ഷയ്‌ക്കായി കൗണ്‍സിലുകള്‍ സ്ഥാപിക്കുക, ലൈസന്‍സിംഗ്‌ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളെ എകോപിപിക്കുന്ന്‌ കൗണ്‍സിലുകള്‍ നിര്‍മ്മിക്കുക, സ്‌പീഡ്‌ ഗവര്‍ണേഴ്‌സ്‌ സംവിധാനവും, റോഡ്‌ സുരക്ഷയ്‌ക്കായി ക്യാമറ സംവിധാനവും ഘടിപ്പിക്കുക എന്നിവയാണ്‌ കമ്മീഷന്‍ നിര്‍ദ്ദേശങ്ങളില്‍ പ്രധാനമാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക