Image

സെന്‍കുമാറിനെതിരായ വിജിലന്‍സ്‌ അന്വേഷണം റദ്ദാക്കി

Published on 01 December, 2017
സെന്‍കുമാറിനെതിരായ വിജിലന്‍സ്‌ അന്വേഷണം റദ്ദാക്കി


കൊച്ചി. മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിനെതിരായ വിജിലന്‍സ്‌ അന്വേഷണം ഹൈക്കോടതി റദ്ദാക്കി. അന്വേഷണം ദുരുദ്ദേശ്യപരമാണെന്ന സെന്‍കുമാറിന്റെ ഹര്‍ജിയ
ിലാണു നടപടി. തിരുവനന്തപുരം വിജിലന്‍സ്‌ കോടതി ഉത്തരവിട്ട അന്വേഷണമാണു റദ്ദാക്കിയത്‌. സെന്‍കുമാറിനെതിരെയുള്ള കേസില്‍ സര്‍ക്കാരിന്‌ ഇത്ര ഉത്സാഹം എന്ത
ുകൊണ്ടാണെന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. മറ്റു കേസുകളില്‍ ഈ ഉത്സാഹം കാണാറില്‌ള. മറ്റു പ്രശ്‌നങ്ങളും കൊലക്കേസുകളുമൊക്കെ ഇവിടെയ
ുണ്ടലേ്‌ളാ എന്നും കോടതി പരാമര്‍ശിച്ചു.

അവധിയെടുക്കാന്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കിയെന്ന്‌ ആരോപിച്ചുള്ള കേസില്‍ നടപടി റദ്ദാക്കാന്‍ സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണു
ചോദ്യം. സുപ്രീംകോടതി നിര്‍ദേശപ്രകാരം ഡിജിപി പദവിയില്‍ തിരിച്ചെത്തി, വിരമിച്ച ശേഷം സര്‍ക്കാര്‍ പിന്നാലെ നടന്നു വേട്ടയാടുകയാണോ എന്നും കോടതി ചോദിച്ചു.
ഇതിനോട്‌, സര്‍ക്കാരിനു വ്യക്തി വിദ്വേഷമിലെ്‌ളന്നാണ്‌ പ്രോസിക്യൂട്ടര്‍ മറുപടി നല്‍കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക