Image

ഓഖി ;ലക്ഷദ്വീപില്‍ കനത്തമഴയും കാറ്റും കടലാക്രമണവും

Published on 01 December, 2017
ഓഖി ;ലക്ഷദ്വീപില്‍ കനത്തമഴയും കാറ്റും കടലാക്രമണവും
കവറത്തി: ഓഖീ ചുഴലിക്കാറ്റ്‌ തീരത്തെത്തിയതോടെ ലക്ഷദ്വീപിലെ മിക്ക ദ്വീപുകളിലും ശക്തമായ മഴയും കാറ്റുമാണ്‌. കടലില്‍ തിരമാലകള്‍ 2 മിറ്റര്‍ വരെ ഉയര്‍ന്നുപൊങ്ങി. ശക്തമായ കലാക്രമണമാണുള്ളത്‌. കല്‍പ്പേനി ദ്വീപില്‍ കാറ്റ്‌ ശക്തി പ്രാപിച്ചതില്‍ കൂട്ടമായി തെങ്ങുകള്‍ അടര്‍ന്ന്‌ വീണു. 

നങ്കൂരമിട്ടിരുന്ന മത്സ്യ ബന്ധന ബോട്ടുകള്‍ പലതും വെള്ളത്തിനടിയിലായി. തുരപ്രദേശത്ത്‌ നിന്ന 160ഓളം പേരെ മാറ്റിതാമസിപ്പിച്ചു. തലസ്ഥാന ദ്വീപായ കവരത്തി, അഗത്തി ദ്വീപുകളുടെ ഭാഗത്തേക്ക്‌ കാറ്റ്‌ ആഞ്ഞടിക്കാനാണ്‌ സാധ്യത.

ആളുകള്‍ അഭയകേന്ദ്രങ്ങളില്‍ നിന്നും പുറത്തിറങ്ങരുതെന്നും മൂന്നാം തിയതി വരെ മത്സ്യ ബന്ധനത്തിനായി ആരും കടലില്‍ പോകരുതെന്നും  ശക്തമായ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക