Image

പ്രതിസന്ധികള്‍ക്ക് പ്രാര്‍ത്ഥന സഹനമാക്കിയ പിതാവ് (മാര്‍ തെയോഫിലോസ് അനുസ്മരണം-ഫാ. ജോണ്‍ തോമസ്‌ )

Published on 01 December, 2017
പ്രതിസന്ധികള്‍ക്ക് പ്രാര്‍ത്ഥന സഹനമാക്കിയ പിതാവ് (മാര്‍ തെയോഫിലോസ് അനുസ്മരണം-ഫാ. ജോണ്‍ തോമസ്‌ )
1986-ല്‍ ഓര്‍ത്തഡോക്‌സ് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ജനറല്‍ സെക്രട്ടറിയായി ഞാന്‍ ചാര്‍ജ്ജെടുത്തു. ബഹുമാന്യനായ ജോര്‍ജ്ജ് കുര്യന്‍ അച്ചന്‍(അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ കൂറിലോസില്‍) നിന്നാണ് ഈ സ്ഥാനം സ്വീകരിച്ചത്. അന്നും വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരില്‍ ഏറ്റവും സീനിയറായിരുന്ന എം.സി.ചെറിയാന്‍ ശെമ്മാശ്ശന്‍ നില്‍ക്കെ ആ സ്ഥാനം ഏറ്റെടുക്കുവാന്‍ എനിക്ക് അല്‍പ്പം വൈമനസ്യമുണ്ടായിരുന്നു. 

ഞാന്‍ ഇന്ത്യയ്ക്കു പുറത്തായിരുന്നെങ്കിലും അവധിയില്‍ വരുമ്പോള്‍ എം.ജി.ഒ.സി.എസ്.എം. ബുക്ക്‌ഷോപ്പ് സന്ദര്‍ശിച്ചിരുന്നു. അന്നു പുഞ്ചിരിയോടെ നില്‍ക്കുന്ന എം.സി.ചെറിയാന്‍ ശെമ്മാശനാണ് എന്നും സ്മരണയില്‍. ഞാന്‍ പഠിച്ചിരുന്ന മാര്‍ത്തോമ്മാ കോളേജും അവിടുത്തെ എം.ജി.ഒ.സി.എസ്.എം. യൂണിറ്റും എന്റെ അവധി കാലങ്ങളില്‍ സന്ദര്‍ശിച്ചിരുന്നു. അത്തരം ഒരു സന്ദര്‍ശനത്തില്‍ അദ്ദേഹം എന്നെ കണ്ടു പരിചയപ്പെട്ടു. 

എം.ജി.ഒ.സി.എസ്.എം. യൂണിറ്റില്‍ കൊടുത്ത സന്ദേശം ശ്രവിച്ചതും എന്നോടു പങ്കുവെക്കുമായിരുന്നു. എനിക്കെന്നും ഈ ശെമ്മാശന്‍(തുടര്‍ന്നു വൈദികന്‍) ഒരു പ്രചോദനമായിരുന്നു. തിരുവനന്തപുരം സ്റ്റുഡന്റ് സെന്റര്‍ വാര്‍ഡനായിട്ടാണ് ചുമതല ഏറ്റതെങ്കിലും ആ പ്രദേശത്തെ എല്ലാ പ്രസ്ഥാനങ്ങളുമായി ശെമ്മാശ്ശന്‍ ബന്ധപ്പെട്ടിരുന്നു. ധാരാളം സുഹൃത്തുക്കളെ സമ്പാദിക്കുകയും ചെയ്തിരുന്നു. ശെമ്മാശ്ശനിലൂടെയാണ് എനിക്ക് തിരുവനന്തപുരത്ത് സ്‌നേഹിതര്‍ ലഭ്യമായത്. 

ചാക്കയില്‍ മാനസികരോഗാശുപത്രിയും സുഗതകുമാരിയുടെ നേതൃത്വത്തിലുള്ള അഭയ സെന്ററും ഓപ്പണ്‍ ജെയിലും സെന്‍ട്രല്‍ ജയിലും എല്ലാം ശെമ്മാശന്റെ നിത്യ സന്ദര്‍ശന കേന്ദ്രങ്ങളായിരുന്നു എം.ജി.ഒ.സി.എസ്.എം.-ന് ഒരു ജയില്‍ മിനിസ്ട്രി ഉണ്ടായത് ശെമ്മാശ്ശനിലൂടെയാണ്. അദ്ദേഹം കേവലം ശെമ്മാശ്ശനായിരുന്നതിനാല്‍ ജയിലില്‍ വിശുദ്ധകുര്‍ബ്ബാന അര്‍പ്പിക്കേണ്ടത് എന്നില്‍ നിക്ഷിപ്തമായി. തടവുകാരില്‍ ചിലര്‍ മദ്ബഹായില്‍ ശുശ്രൂഷിച്ചതും ഓര്‍മ്മിക്കുന്നു. 

കേവലം ലഭ്യമായ വേഷത്തില്‍ തന്നെ. ഒരു ക്ഷിപ്ര കോപത്തില്‍ കോടാലി കൈകൊണ്ട് അടിച്ചു കൊലയാളിയായവര്‍. സംശയത്തിന്റെ പേരില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ ഇവരുടെ മദ്ധ്യേ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുമ്പോള്‍ കോപവും ക്രോധവുമായി ജയിലിനു വെളിയില്‍ കഴിയുന്ന നമ്മെപോലെ ഓരോരുത്തരും കേവലം ദൈവകരുണയാല്‍ നടത്തപ്പെടുന്നവരല്ലേ എന്ന ചിന്ത കൂടുതല്‍ അനുതാപമുള്ള ആരാധനയിലേക്ക് എന്നെ നയിച്ചിരുന്നു.

Read in PDF

പ്രതിസന്ധികള്‍ക്ക് പ്രാര്‍ത്ഥന സഹനമാക്കിയ പിതാവ് (മാര്‍ തെയോഫിലോസ് അനുസ്മരണം-ഫാ. ജോണ്‍ തോമസ്‌ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക