Image

ബംഗളൂരു വിമാനത്താവളത്തില്‍ ഭീകരര്‍ എത്തിയെന്ന് സന്ദേശം

Published on 01 December, 2017
ബംഗളൂരു വിമാനത്താവളത്തില്‍ ഭീകരര്‍ എത്തിയെന്ന് സന്ദേശം
കൊണ്ടോട്ടി: ബംഗളൂരു വിമാനത്താവളത്തില്‍ രണ്ടു ഭീകരര്‍ എത്തിയിട്ടുണ്ടെന്നു അറിയിച്ച് കരിപ്പൂര്‍ വിമാനത്താവള ഡയറക്ടര്‍ക്ക് അജ്ഞാതന്റെ കത്ത്. ബുധനാഴ്ച ഉച്ചയോടെ കൊണ്ടോട്ടിയില്‍ നിന്നു തപാലില്‍ കരിപ്പൂര്‍ വിമാനത്താവള ഡയറക്ടര്‍ക്കായി എത്തിയ കത്തിലാണ് ഇത്തരമൊരു വിവരമുള്ളത്. ഡല്‍ഹിയില്‍ നിന്നു രണ്ടു ഭീകരര്‍ ബംഗളൂരു വിമാനത്താവളത്തില്‍ എത്തി സമീപത്തെ ആല്‍ഫ കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്നുണ്ടെന്നും ഈ വിവരം അറിയിക്കണമെന്നുമാണ് കത്തിന്റെ ഉള്ളടക്കം. കത്ത് ആരുടേതാണെന്ന് വ്യക്തമായിട്ടില്ലെങ്കിലും കൊണ്ടോട്ടിയില്‍ നിന്നു പോസ്റ്റ് ചെയ്തതാണെന്ന് കണ്ടെത്തി. ഇംഗ്ലീഷിലാണ് കത്തിലെ വിവരങ്ങള്‍.

കത്ത് കിട്ടിയ ഉടനെ വിവരം എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജെ.ടി.രാധാകൃഷ്ണ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനിലും (ഡിജിസിഎ) ബംഗളൂരൂ വിമാനത്താവളത്തിലും കേന്ദ്ര സുരക്ഷ സേനയിലും അറിയിച്ചു. ബംഗളൂരു വിമാനത്താവളത്തില്‍ സുരക്ഷസേന പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കരിപ്പൂരിലും സുരക്ഷയും ശക്തമാക്കി. കത്തിന്റെ ഉറവിടം തേടിയുളള അന്വേഷണം അധികൃതര്‍ ശക്തമാക്കിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക