Image

മരിച്ചതായി ഡോക്ടര്‍ വിധിയെഴുതിയ കുട്ടി ജീവിതത്തിലേക്ക്

Published on 01 December, 2017
മരിച്ചതായി ഡോക്ടര്‍ വിധിയെഴുതിയ കുട്ടി ജീവിതത്തിലേക്ക്

ന്യൂഡല്‍ഹി: മരിച്ചതായി അറിയിച്ച് ആശുപത്രിയില്‍നിന്നും ബന്ധുക്കള്‍ക്ക് കൈമാറിയ ഇരട്ടകുട്ടികളിലൊരാള്‍ക്ക് ജീവനുണ്ടെന്ന് കണ്ടെത്തി.! അതും സംസ്‌കരിക്കുന്നതിനു തൊട്ടുമുമ്പ്. ഡല്‍ഹി ഷാലിമാര്‍ ബാഗിലെ പ്രശസ്തമായ മാക്‌സ് ആശുപത്രിയിലാണ് സംഭവം.

കഴിഞ്ഞ ദിവസമാണ് ഡല്‍ഹി സ്വദേശി പ്രവീണിന്റെ ഭാര്യ ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കിയത്. എന്നാല്‍ കുട്ടികളിലൊരാള്‍ മരിച്ചതായും രണ്ടാമത്തെ കുട്ടി ഗുരുതരാവസ്ഥയിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടിയെ നഴ്‌സറിയില്‍ സൂക്ഷിക്കണമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പിന്നീട് രണ്ടു കുട്ടികളും മരിച്ചതായും ബന്ധുക്കള്‍ക്ക് അറിയിപ്പ് ലഭിച്ചു. കുട്ടികളെ കാര്‍ബോര്‍ഡ് പെട്ടിയിലാക്കി ബന്ധുക്കള്‍ക്ക് കൈമാറുകയും ചെയ്തു. മൃതദേഹവുമായി ആശുപത്രിയില്‍നിന്നും മടങ്ങിയ ബന്ധുക്കള്‍ സംസ്‌കാര ചടങ്ങിനിടെ ഒരുകുട്ടിക്ക് ജീവനുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക