Image

ജിഗ്‌നേഷ്‌ മെവാനിക്ക്‌ അരുന്ധതി റോയിയുടെ ഉപഹാരമായി മൂന്ന്‌ ലക്ഷം രൂപ

Published on 01 December, 2017
ജിഗ്‌നേഷ്‌ മെവാനിക്ക്‌ അരുന്ധതി റോയിയുടെ ഉപഹാരമായി  മൂന്ന്‌ ലക്ഷം രൂപ

അഹമ്മദാബാദ്‌: ഗുജറാത്ത്‌ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ദളിത്‌ നേതാവ്‌ ജിഗ്‌നേഷ്‌ മേവാനിയെത്തേടി എഴുത്തുകാരി അരുന്ധതി റോയിയുടെ ഉപഹാരം.
സാമൂഹിക പ്രവര്‍ത്തക കൂടിയായ എഴുത്തുകാരി മൂന്ന്‌ ലക്ഷം രൂപയാണ്‌ മേവാനിക്ക്‌ ഉപഹാരമായി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്‌. മേവാനിയെ വിശ്വസിക്കുന്ന അനേകം പേരില്‍ ഒരാള്‍ മാത്രമാണ്‌ താനെന്നും, ഇന്ത്യന്‍ മുഖ്യരാഷ്ട്രീയത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുന്ന വ്യക്തിയാണ്‌ മേവാനിയെന്നും അരുന്ധതി മാധ്യമങ്ങളോട്‌ പറഞ്ഞു.

തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന്റെ ഭാഗമായി വെബ്‌സൈറ്റിലൂടെ മേവാനി ഫണ്ട്‌ ശേഖരണം ആരംഭിച്ചിരുന്നു. ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ രാജ്യത്ത്‌ നടക്കുന്ന വിവേചനങ്ങള്‍ക്കെതിരെയാണ്‌ തന്റെ മത്സരമെന്ന പ്രഖ്യാപനത്തോടെയാണ്‌ അദ്ദേഹം ഫണ്ട്‌ ശേഖരണം തുടങ്ങിയത്‌.
കോണ്‍ഗ്രസ്സിന്റെ സിറ്റിംഗ്‌ സീറ്റായ വാദ്‌ഗാം മണ്ഡലത്തിലാണ്‌ മേവാനി മത്സരിക്കുന്നത്‌. പട്ടികജാതി സംവരണ മണ്ഡലം കൂടിയാണിത്‌. മാത്രമല്ല മേവാനിക്ക്‌ കോണ്‍ഗ്രസ്സ്‌ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക