Image

കേരള തീരത്ത്‌ കൂറ്റന്‍ തിരമാലകള്‍ക്കു സാധ്യതയെന്ന്‌ കാലാവസ്ഥാ കേന്ദ്രം; ആറ്‌ മീറ്റര്‍ ഉയരത്തില്‍ വരെ തിരയടിച്ചേക്കും

Published on 01 December, 2017
കേരള തീരത്ത്‌ കൂറ്റന്‍ തിരമാലകള്‍ക്കു സാധ്യതയെന്ന്‌ കാലാവസ്ഥാ കേന്ദ്രം; ആറ്‌ മീറ്റര്‍ ഉയരത്തില്‍ വരെ തിരയടിച്ചേക്കും


ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട്‌ പ്രക്ഷുബ്ധമായിരിക്കുന്ന കടലില്‍ കൂറ്റന്‍ തിരമാലകള്‍ക്കു സാധ്യതയെന്ന്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്‌. കേരള തീരത്തിന്‌ പത്ത്‌ കിലോമീറ്റര്‍ അകലെ വരെ കടലില്‍ ഭീമന്‍ തിരമാലയ്‌ക്ക്‌ സാധ്യതയുണ്ടെന്ന്‌ കാലാവസ്ഥാ കേന്ദ്രവും ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസും അറിയിച്ചു.
 കേരള തീരത്തിനടത്ത്‌ ആറ്‌ മീറ്റര്‍ വരെ ഉയരത്തില്‍ തിരയടിച്ചേക്കും. 


കൊല്ലം, ആലപ്പുഴ, തൃശൂര്‍, കൊച്ചി തീരങ്ങളിലാണ്‌ മുന്നറിയിപ്പ്‌ നല്‍കിയിരിക്കുന്നത്‌. അതേസമയം, കടലില്‍ കുടുങ്ങിയവര്‍ക്കുള്ള രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്‌. കടല്‍ പ്രക്ഷുബ്ധമാണെങ്കിലും വ്യോമ-നാവിക സേനയുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തം തുടരുകയാണ്‌. കൂടുതല്‍ രക്ഷാ പ്രവര്‍ത്തനത്തിനായി ദേശീയ ദുരന്ത നിവാരണ കേരളത്തിലേക്കെത്തും. ഇതുവരെ 223 പേരെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു. കനത്ത മഴയെതുടര്‍ന്നും കടല്‍ ക്ഷോപത്തെ തുടര്‍ന്നും 2,255 പേര്‌ ദുരിതാശ്വാസ ക്യാംപിലാക്കി.

നേവിയുടേയും കോസ്റ്റുഗാര്‍ഡിന്റെയും അടക്കം 7 കപ്പലുകള്‍ കടലില്‍ തെരച്ചില്‍ നടത്തുന്നുണ്ട്‌. ഹെലിക്കോപ്‌റ്ററുകള്‍ വഴി ആളുകളെ രക്ഷപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്‌. അതേസമയം, തങ്ങളുടെ വള്ളങ്ങള്‍ നഷ്ടപ്പെടുന്നുവെന്ന കാരണത്താല്‍ പലരും രക്ഷാപ്രവര്‍ത്തകരോടൊപ്പം പോരാന്‍ തയ്യാറാകാത്ത സാഹചര്യം രക്ഷാപ്രവര്‍ത്തനെത്തെ നേരിയ തോതില്‍ ബാധിച്ചിട്ടുണ്ട്‌.

ജാപ്പനീസ്‌ ചരക്ക്‌ കപ്പലിന്റെ സഹായത്തോടെയാണ്‌ 60 ഓളം പേരെ രക്ഷപ്പെടുത്തിയത്‌. രക്ഷപ്പെടുത്തിയവരുമായി കപ്പല്‍ ഇന്ന്‌ വൈകീട്ട്‌ വിഴിഞ്ഞം തുറമുഖത്തെത്തും. രക്ഷപ്പെട്ട പലരും 48 മണിക്കൂറോളം കടലില്‍ കഴിഞ്ഞതു കൊണ്ട്‌ തണുത്തു മരവിച്ച അവസ്ഥയിലായിരുന്നു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേക്കും ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്‌. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ ദേശീയ ദുരന്തനിവാരണകേരളത്തിലെത്തും.

അതേസമയം, ഓഖി കൊടുങ്കാറ്റ്‌ അതിതീവ്രമാണെന്നും കാലാസ്ഥാ കേന്ദ്രം മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.
 കേരള തീരത്ത്‌ വിഴിഞ്ഞം മുതല്‍ കാസര്‍കോട്‌ വരെ ഡിസംബര്‍ രണ്ട്‌ രാത്രി 11.30 വരെ രണ്ടു മുതല്‍ 3.3 മീറ്റര്‍ ഉയരത്തില്‍ തിരമാലയുണ്ടാവും. ലക്ഷദ്വീപ്‌, തെക്കന്‍ തമിഴ്‌നാട്‌ എന്നിവിടങ്ങളിലും സമാന പ്രതിഭാസമുണ്ടാവുമെന്ന്‌ അറിയിപ്പില്‍ വ്യക്തമാക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക