Image

കടല്‍ക്ഷോഭം: പരിക്കേറ്റ രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു

Published on 01 December, 2017
കടല്‍ക്ഷോഭം: പരിക്കേറ്റ രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു

തിരുവനന്തപുരം: കടല്‍ക്ഷോഭത്തില്‍പെട്ട് പരിക്കേറ്റ രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. കടലില്‍നിന്ന് രക്ഷപെടുത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പൂന്തുറ, മണല്‍പുറത്ത് സേവിയര്‍ ലൂയിസ് (57), പൂന്തുറ സ്വദേശി ക്രിസ്റ്റി സില്‍വദാസന്‍ (51) എന്നിവരാണ് മരിച്ചത്. ഇതോടെ ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം ആറായി.

വ്യാഴാഴ്ച നാലുപേര്‍ മരിച്ചിരുന്നു. കടലില്‍നിന്ന് രക്ഷപെടുത്തിയ മത്സ്യത്തൊഴിലാളികളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ്, ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. 214 പേരെയാണ് രക്ഷപെടുത്തിയിട്ടുള്ളത്. മെഡിക്കല്‍ കോളജില്‍ 35 പേരാണ് ചികിത്സയിലുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക