Image

മലയാളി അധ്യാപകര്‍ ഉള്‍പ്പെടുന്ന സംഘം മാലദ്വീപില്‍ കുടുങ്ങി

Published on 01 December, 2017
മലയാളി അധ്യാപകര്‍ ഉള്‍പ്പെടുന്ന സംഘം മാലദ്വീപില്‍ കുടുങ്ങി
ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് 25 മലയാളികള്‍ ഉള്‍പ്പെടെ 40 അധ്യാപകരും കുടുംബാംഗങ്ങളും മാലദ്വീപില്‍ കുടുങ്ങി. ഹാനിമാധൂ രാജ്യാന്തര വിമാനത്താവളത്തില്‍ (എച്ച്എക്യു) വ്യാഴാഴ്ച മുതലാണ് ഇവര്‍ കുടുങ്ങിക്കിടക്കുന്നത്. . ഇങ്ങോട്ടേക്ക് എത്തിപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും തടസ്സപ്പെട്ടിരിക്കുന്നതിനാല്‍ ഒരിടത്തുനിന്നും ഇവര്‍ക്കു സഹായമെത്തുന്നില്ല. മാലദ്വീപില്‍ അവധിക്കാലം തുടങ്ങിയതിനാല്‍ നാട്ടിലേക്കു തിരിച്ചുവരാന്‍ തയാറെടുത്തവരാണ് കുടുങ്ങി കിടക്കുന്നത്. 

ഇവരെയും വഹിച്ചുള്ള പ്രത്യേക വിമാനം വ്യാഴാഴ്ച വൈകി വൈകി പറന്നുയരേണ്ടതായിരുന്നു. എന്നാല്‍ മാലദ്വീപിന്റെ ഔദ്യോഗിക വിമാനക്കമ്പനിയായ മാല്‍ഡിവിയന്‍, വിമാനം റദ്ദാക്കി. യാത്രക്കാര്‍ക്കു വിമാനത്താവള ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സില്‍ താല്‍ക്കാലിക താമസവും ഒരുക്കി. എന്നാല്‍ ഭക്ഷണമോ മറ്റ് അവശ്യകാര്യങ്ങളോ ഏര്‍പ്പെടുത്താന്‍ വിമാനക്കമ്പനിയോ അധികൃതരോ തയാറായിട്ടില്ലെന്നു കേരളത്തില്‍നിന്നുള്ള അധ്യാപകന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക