Image

സാധാരണക്കാരനായി സൂര്യ, താന സേര്‍ന്ത കൂട്ടം, ടീസര്‍ പുറത്ത്

Published on 01 December, 2017
സാധാരണക്കാരനായി സൂര്യ, താന സേര്‍ന്ത കൂട്ടം, ടീസര്‍ പുറത്ത്

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂര്യയുടെ ചിത്രമാണ് താന സേര്‍ന്ത കൂട്ടം. ആരാധകരെ ആവേശത്തിലാക്കി ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തെത്തി. നാനും റൗഡിതാന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ടീസര്‍ യൂട്യൂബില്‍ തരംഗം തീര്‍ക്കുകയാണ്.

പൊങ്കലിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. കീര്‍ത്തി സുരേഷാണ് നായികയായി എത്തുന്നത്. കാര്‍ത്തിക്, നന്ദ, കലൈയരശന്‍, സെന്തില്‍, ആര്‍ ജെ ബാലാജി, രമ്യ കൃഷ്ണന്‍ തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

അനിരുദ്ധ് രവിചന്ദ്രനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്റേതായി പുറത്തെത്തിയ ഗാനം വന്‍ ഹിറ്റാണ്. ദിനേഷ് കൃഷ്ണനാണ് ഛായാഗ്രഹകന്‍. 24 എ എം സ്റ്റുഡിയോസിന്റെ ബാനറില്‍ കെ ഇ ഗണവേല്‍ രാജയാണ് നിര്‍മ്മാണം. സൂര്യയുടെ 35ാമത്തെ ചിത്രമാണ് എന്ന പ്രത്യേകതയും താനാ സേര്‍ന്ത കൂട്ടത്തിനുണ്ട്. ജനുവരി 12ന് ചിത്രം തിയേറ്ററുകളിലെത്തും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക