Image

കെഡിഎന്‍എക്ക് പുതിയ നേതൃത്വം; കൃഷ്ണന്‍ കടലുണ്ടി പ്രസിഡന്റ്, ഉബൈദ് ജനറല്‍ സെക്രട്ടറി

Published on 01 December, 2017
കെഡിഎന്‍എക്ക് പുതിയ നേതൃത്വം; കൃഷ്ണന്‍ കടലുണ്ടി പ്രസിഡന്റ്, ഉബൈദ് ജനറല്‍ സെക്രട്ടറി

കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ എന്‍ആര്‍ഐ അസോസിയേഷന്‍ (കെഡിഎന്‍എ) 2017,2018 പ്രവര്‍ത്തന വര്‍ഷത്തേക്കുളള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫര്‍വാനിയ മെട്രോ ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക എക്‌സിക്യൂട്ടീവ് യോഗമാണ് ഐകകണ്‌ഠേന പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

ഭാരവാഹികളായി കൃഷ്ണന്‍ കടലുണ്ടി (പ്രസിഡന്റ്), ഉബൈദ് ചക്കിട്ടംകണ്ടി ( ജനറല്‍ സെക്രട്ടറി), മുഹമ്മദലി അറക്കല്‍(ട്രഷറര്‍), വൈസ് പ്രസിഡന്റുമാരായി ബഷീര്‍ ബാത്ത, ഷിജിത് കുമാര്‍ ചിറക്കല്‍, ഷൗക്കത്തലി ആര്‍.എന്‍ എന്നിവരെയും സംഘടന ചുമതലയുള്ള സെക്രട്ടറിയായി പ്രജു ടി.എം, സെക്രട്ടറിമാരായി സുഹേഷ് കുമാര്‍ (ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചര്‍), കരുണാകരന്‍ പേരാന്പ്ര, ശംസുദ്ദിന്‍ എ.എം( മെബര്‍ഷിപ്പ്), വിനയന്‍ കാലിക്കറ്റ്(ഐ.ടി), ഹനീഫ കുറ്റിച്ചിറ, സഹീര്‍ ആലക്കല്‍(സ്‌പോര്‍ട്‌സ്), അസീസ് തിക്കോടി(മീഡിയ), കളത്തില്‍ അബ്ദുറഹിമാന്‍ (ചാരിറ്റി), രവീന്ദ്രന്‍ മുക്കം (അക്കാദമിക്), എന്നിവരെയും അഡ്വൈസറി അംഗങ്ങളായി സുരേഷ് മാത്തൂര്‍, സുബൈര്‍ എം.എം, സന്തോഷ് പുനത്തില്‍, സത്യന്‍ വരുണ്ട എന്നിവരെയും തെരഞ്ഞെടുത്തു. 

സത്യന്‍ വരുണ്ട ഓഡിറ്ററുടെ അധിക ചുമതലയും വഹിക്കും. 2016, 2017 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഉബൈദും വരവ് ചെലവ് കണക്കുകള്‍ സഹീര്‍ ആലക്കലും അവതരിപ്പിച്ചു. സുരേഷ് മാത്തുര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സുബൈര്‍ എം.എം സ്വാഗതവും മുഹമ്മദലി അറക്കല്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക