Image

മരിച്ചെന്ന്‌ വിധിയെഴുതിയ നവജാത ഇരട്ടക്കുട്ടികളില്‍ ഒരാള്‍ക്ക്‌ ജീവന്‍; കുട്ടി ശ്വസിക്കുന്നത്‌ അറിഞ്ഞത്‌ സംസ്‌കാരത്തിന്‌ തൊട്ടുമുന്‍പ്‌

Published on 01 December, 2017
മരിച്ചെന്ന്‌ വിധിയെഴുതിയ നവജാത ഇരട്ടക്കുട്ടികളില്‍ ഒരാള്‍ക്ക്‌ ജീവന്‍; കുട്ടി ശ്വസിക്കുന്നത്‌ അറിഞ്ഞത്‌ സംസ്‌കാരത്തിന്‌ തൊട്ടുമുന്‍പ്‌


ന്യൂഡല്‍ഹി: മരിച്ചെന്ന്‌ ഡോക്‌ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന്‌ മറവുചെയ്യാന്‍ കൊണ്ടുപോയ നവജാത ഇരട്ടക്കുട്ടികള്‍ ഒരാള്‍ക്ക്‌ പുതുജീവന്‍. ഡല്‍ഹി ഷാലിമാര്‍ബാഗിലെ മാക്‌സ്‌ ആശുപത്രിയിലാണ്‌ കടുത്ത അനാസ്ഥ. നവജാത ശിശുക്കള്‍ മരിച്ചുവെന്നറിയിച്ച്‌ പ്ലാസ്റ്റിക്‌ ബാഗിലാക്കിയാണ്‌ വീട്ടുകാര്‍ക്ക്‌ നല്‍കിയത്‌. മൃതശരീരങ്ങള്‍ മറവുചെയ്യാന്‍ കൊണ്ടുപോകവെ ഒരു ബാഗ്‌ അനങ്ങിയതോടെ സമീപത്തെ ഒരു ആശുപത്രിയിലെത്തക്കുകയായിരുന്നു. കുട്ടി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്‌.

പ്രസവത്തിനായി കുട്ടിയുടെ അമ്മയെ ചൊവ്വാഴ്‌ചയാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. വ്യാഴാഴ്‌ച രാത്രിയോടെ ശസ്‌ത്രക്രീയയിലൂടെ ഇവര്‍ ഒരു ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ജന്മം നല്‍കി. പ്രസവത്തില്‍തന്നെ പെണ്‍കുട്ടി മരിച്ചെന്നും ആണ്‍കുട്ടിയുടെ നില ഗുരുതരമായതിനാല്‍ വെന്റിലേറ്ററിലാണെന്നുമാണ്‌ ആശുപത്രി അധികൃതര്‍ കുടുംബത്തെ അറിയിച്ചത്‌. പിന്നീട്‌, ആണ്‍കുട്ടിയും മരിച്ചുവെന്നറിയിച്ച്‌ രണ്ടുകുട്ടികളുടെയും മൃതദേഹം പ്ലാസ്റ്റിക്‌ ബാഗിലാക്കി നല്‍കുകയായിരുന്നു. ശ്‌മാശനത്തിലേക്കുള്ള യാത്രക്കിടയിലാണ്‌ ആണ്‍കുട്ടി ശ്വസിക്കുന്നതായി കണ്ടെത്തി മറ്റൊരു ആശുപത്രിയില്‍ എത്തിച്ചത്‌.

സംഭവം ഞെട്ടിക്കുന്നതാണെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക