Image

താങ്ക്‌സ് ഗിവിംഗ് കാഴ്ച്ചകളുമായി ഏഷ്യാനെറ്റ് യൂ. എസ്. റൗണ്ടപ്പ്

വിനോദ് കൊണ്ടൂര്‍ ഡേവിഡ്. Published on 01 December, 2017
താങ്ക്‌സ് ഗിവിംഗ് കാഴ്ച്ചകളുമായി ഏഷ്യാനെറ്റ് യൂ. എസ്. റൗണ്ടപ്പ്
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കന്‍ വിശേഷങ്ങളുമായി പ്രത്യേകിച്ച് മലയാളികളുടെ വിശേഷങ്ങളുമായി ഈയാഴ്ച്ച ലോക മലയാളികളുടെ മുന്നില്‍ എത്തുകയാണ് ഏഷ്യനെറ്റ് യൂ. എസ്. വീക്കിലി റൗണ്ടപ്പ് താങ്ക്‌സ് ഗിവിംഗ് ആഘോഷങ്ങളുടെ വാര്‍ത്തകളുമായി. വൈറ്റ് ഹൗസിലെ ടര്‍ക്കി പാര്‍ഡന്‍, താങ്ക്‌സ്ഗിവിംഗ് പരേഡ് തുടങ്ങി വിത്യസ്തങ്ങളായ ആഘോഷ വിശേഷങ്ങളുമായെത്തുന്നു, എന്നും വിത്യസ്തങ്ങളായ പരിപാടികളുമായി, ലോക മലയാളികളുടെ സ്വന്തം ചാനലായ ഏഷ്യാനെറ്റില്‍ എല്ലാ ശനിയാഴ്ച്ചയും രാവിലെ 9 (ന്യൂയോര്‍ക്ക് സമയം) മണിക്ക് ഡിഷ് നെറ്റ് വര്‍ക്കിലും, ഐ.പി.ടി.വി. സിസ്റ്റത്തില്‍ 8 മണിക്കും (ന്യൂയോര്‍ക്ക് സമയം) പ്രക്ഷേപണം ചെയ്യുന്ന ഏഷ്യാനെറ്റ് യൂ.എസ്. റൗണ്ടപ്പില്‍ ഈയാഴ്ച്ച, അമേരിക്കയിലെ വിവിധ വാര്‍ത്തകളും വിശേഷങ്ങളും കോര്‍ത്തിണക്കി ലോക മലയാളികള്‍ക്കായി ഹൃദയപൂര്‍വ്വം കാഴ്ച്ച വയ്ക്കുന്നു.

ഡാവിഞ്ചിയുടെ "സേവിയര്‍ ഓഫ് ദി വേള്‍ഡ്" എന്ന ചിത്രം 450 മില്യണ്‍ ഡോളറിന് ലേലത്തില്‍ വിറ്റു. ഈ പ്രശസ്ത ലേലത്തിന്റെ നേര്‍ക്കാഴ്ച്ചകളും ലോക മലയാളികള്‍ക്ക് മുന്നില്‍ ഏഷ്യ നെറ്റ് യൂ.എസ്. റൗണ്ടപ്പ് എത്തിക്കും.

ഹോളിവുഡ് വിശേഷങ്ങളില്‍ പ്രധാനി, ഏറ്റവും പുതിയ കോമഡി ചിത്രമായ ''ജസ്റ്റ് ഗെറ്റിംഗ് സ്റ്റാര്‍റ്റഡ് " എന്ന ചിത്രത്തിന്റെ റിലീസിംഗ് വിശേഷങ്ങളാണ്. ലോകം ഇന്നും ആരാധിക്കുന്ന അമേരിക്കന്‍ പോപ്പ് ഇതിഹാസം മൈക്കിള്‍ ജാക്‌സണ്‍ താമസിച്ച കൊച്ചു വിടും അതിന്റെ വിശേഷങ്ങളും ഈ എപ്പിസോഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളാ ലിറ്റററി അസ്സോസിയേഷന്‍ ഓഫ് ഡാളസിന്റെ കേരളപ്പിറവി ആഘോഷങ്ങളുടെ വാര്‍ത്തയും ഈ എപ്പിസോഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പുനര്‍നവീകരിച്ച ബാള്‍ട്ടിമോര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇന്ത്യ ദേവാലയം വിശ്വാസികള്‍ക്കായി സമര്‍പ്പിച്ചതിന്റെ പ്രശക്ത ഭാഗങ്ങളും ഈ എപ്പിസോഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഈ എപ്പിസോഡിന്റെ അവതാരകന്‍, ഏഷ്യാനെറ്റ് യൂ.എസ്. എ. യുടെ എക്‌സിക്യുട്ടീവ് എഡിറ്റര്‍ കൃഷ്ണ കിഷോറാണ്. എക്കാലത്തും അമേരിക്കയിലെ ആഴ്ച്ച വിശേഷങ്ങളുമായി എത്തുന്ന ഏഷ്യാനെറ്റ് യൂ.സ്. റൗണ്ടപ്പിന്റെ ഈയാഴ്ച്ചയിലെ എപ്പിസോഡും പുതുമകള്‍ നിറഞ്ഞതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
യൂ.എസ്. പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക