Image

ചിക്കാഗോ മലയാളീ അസോസിയേഷന്‍ ഫുഡ് ഡ്രൈവ്

ജിമ്മി കണിയാലി Published on 02 December, 2017
ചിക്കാഗോ മലയാളീ അസോസിയേഷന്‍ ഫുഡ് ഡ്രൈവ്
വിവിധ പരിപാടികളിലൂടെ ജന ശ്രദ്ധ ആകര്‍ഷിച്ചു കൊണ്ടിരിക്കുന്ന ചിക്കാഗോ മലയാളീ അസോസിയേഷന്‍  നടത്തുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ഫുഡ് ഡ്രൈവ്
ഡെസ്‌പ്ലെയിന്‍സിലുള്ള   കാത്തോലിക് ചാരിറ്റീസില്‍ വെച്ച് നടത്തി.  ഈ വര്ഷം രണ്ടാമത് പ്രാവശ്യം ആണ് ചിക്കാഗോ മലയാളീ അസോസിയേഷന്‍ ഈ ഫുഡ് ഡ്രൈവ് നടത്തുന്നത്.  ഭവന രഹിതരും  നിരാലംബരുമായ നൂറോളം ആളുകള്‍ക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുകയുണ്ടായി. ഈ പരിപാടിക്ക് ആവശ്യമായ തുക സമാഹരിച്ചത് മലയാളീ അസോസിയേഷന്‍ ബോര്‍ഡ് അംഗങ്ങളുടെ പക്കല്‍ നിന്ന് മാത്രമാണ്. ഈ ഫുഡ് ഡ്രൈവിന്റെ കോര്‍ഡിനേറ്റര്‍  വൈസ് പ്രസിഡന്റ് ജോണ്‍സന്‍ കണ്ണൂക്കാടന്‍ ആയിരുന്നു. ഇതുപോലെയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചിക്കാഗോയിലും നാട്ടിലുമായി  ചിക്കാഗോ മലയാളീ അസോസിയേഷന്‍ നടത്തുമ്പോള്‍ സഹകരിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഭാരവാഹികളുമായി ബന്ധപെടുക . ഒരു നോണ്‍  പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍  ആയ ചിക്കാഗോ മലയാളീ അസോസിയേഷന് നല്‍കുന്ന സംഭാവനകള്‍ എല്ലാം നികുതി വിമുക്തമായിരിക്കും.

ഫുഡ് ഡ്രൈവിന് രഞ്ജന്‍ എബ്രഹാം, ജിമ്മി കണിയാലി, ഫിലിപ്പ് പുത്തന്‍പുരയില്‍, ജോണ്‍സന്‍ കണ്ണൂക്കാടന്‍, ജിതേഷ് ചുങ്കത്, ജേക്കബ് മാത്യു പുറയംപള്ളില്‍, ജോഷി വള്ളിക്കളം,  മോനു വറുഗീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



ചിക്കാഗോ മലയാളീ അസോസിയേഷന്‍ ഫുഡ് ഡ്രൈവ്
ചിക്കാഗോ മലയാളീ അസോസിയേഷന്‍ ഫുഡ് ഡ്രൈവ്
ചിക്കാഗോ മലയാളീ അസോസിയേഷന്‍ ഫുഡ് ഡ്രൈവ്
ചിക്കാഗോ മലയാളീ അസോസിയേഷന്‍ ഫുഡ് ഡ്രൈവ്
ചിക്കാഗോ മലയാളീ അസോസിയേഷന്‍ ഫുഡ് ഡ്രൈവ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക