Image

സ്‌പോണ്‍സര്‍ മര്‍ദിച്ച് അവശനാക്കി മരുഭുമിയില്‍ തള്ളി, സാമുഹ്യപ്രവര്‍ത്തകര്‍ തുണയായി.

Published on 02 December, 2017
സ്‌പോണ്‍സര്‍  മര്‍ദിച്ച് അവശനാക്കി മരുഭുമിയില്‍ തള്ളി, സാമുഹ്യപ്രവര്‍ത്തകര്‍ തുണയായി.
റിയാദ്: കൊല്ലം കുളതൂപുഴ സ്വദേശി രതീഷ് കഴിഞ്ഞ പതിമൂന്ന് മാസമായി വീട്ടു െ്രെഡവര്‍ ആയി ജോലിചെയുന്നത് റിയാദ് ദാഹല്‍ മഹദൂദ് എന്ന സ്ഥലത്താണ് രതീഷ് ജോലിചെയുന്നത്  ഒരുവീട്ടിലെ ജോലിമാത്രമല്ല സ്‌പോന്‍സറുടെ മാതാവിന്റെയും സഹോദരിയുടെയും വീട്ടിലെ മുഴവന്‍ ജോലിയും അദ്ദേഹത്തെ കൊണ്ട് ചെയ്യിപ്പിക്കുമായിരുന്നു ഒരു ദിവസം നാലുമണിയോടെ തൊഴില്‍ഉടമ തന്റെ വാഹനം കഴികിയില്ലായെന്ന് പറഞ്ഞ് ദേക്ഷ്യപെടുകയും രാവിലെ വണ്ടി കഴുകിയിതാണെന്നും പൊടി അടിച്ച് ആണ് വീണ്ടും പൊടിപിടിചെതെന്നും വണ്ടി കഴുകുന്നത് സ്‌പോന്‍സറുടെ ഭാര്യകണ്ടതാണെന്നും പറഞ്ഞിട്ടും സ്‌പോന്‍സര്‍ വീട്ടു െ്രെഡവറെ മുഖത്ത് അടിക്കുകയും  ക്രൂരമായി മര്‍ദിച്ച് അവശനാക്കി അദ്ദേഹത്തിന്റെ ലൈസെന്‍സ് ഇക്കാമ എല്ലാം മേടിച്ച് ഓടിച്ചുകളയുകയും  തൊഴിലുടമയുടെ വണ്ടിയില്‍കയറ്റി പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോകുകയാണെന്ന് പറഞ്ഞ് വിജനമായ സ്ഥലത്ത് മരുഭുമിയില്‍ കൊണ്ടുപോയി ഇറക്കിവിടുകയും സ്‌പോന്‍സര്‍ കൊടുത്ത മൊബൈല്‍ പിടിച്ചുവാങ്ങി തൊഴില്‍ ഉടമ കടന്നുകളയുകയുമാണ് ഉണ്ടായത് 

തന്റെ കയ്യില്‍  ഉണ്ടായിരുന്ന മറ്റൊരു മൊബൈല്‍ ഉപയോഗിച്ച് ചാരിറ്റി ഓഫ് പ്രവാസി മലയാളി പ്രവര്‍ത്തകരായ അന്‍സില്‍ ആലപുഴ ലിജു ബാലചന്ദ്രന്‍ എന്നിവരുമായി ബന്ധപെട്ട് സംഘടനയുടെ പ്രസിഡണ്ട് അയൂബ് കരൂപടന്നയെ വിവരം അറിയിക്കുകയും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം മരുഭിമിയില്‍ പോയി രതീഷിനെ രക്ഷപെടുത്തി ലിജു ബാലചന്ദ്രന്റെ റൂമില്‍ കൊണ്ടുവരുകയും പിറ്റേദിവസം സംഘടനയുടെ പ്രവര്‍ത്തകന്‍ റിഷി ലത്തീഫ് രതീഷിനെ ദാഹുല്‍ മഹ്ദൂദ് പോലീസ് സ്‌റ്റേഷനില്‍ പോകുകയും പോലീസ് കേസ് കാര്യമായി പരിഗണിക്കാതെ ലേബര്‍ കോര്‍ട്ടില്‍ കേസ് കൊടുക്കാന്‍ പറഞ്ഞ് പറഞ്ഞുവിടുകയുമാണ് ഉണ്ടായത് രതീഷിന്റെ സ്‌പോന്‌സറുടെ രണ്ട് അനുജന്മാര്‍ ഇതേ പോലീസ് സ്‌റ്റേഷനില്‍ ആണ് ജോലിചെയ്യുന്നത്.അവരുടെ സ്വാധീനം മൂലം കേസ് എടുക്കാതെ പറഞ്ഞുവിടുകയായിരുന്നു.

അയൂബ് കരൂപടന്നയും ജയന്‍ കൊടുങ്ങല്ലുരും അദ്ദേഹത്തെ കൂട്ടി എംബസിയില്‍ പോകുകയും കംപ്ലൈന്റ്‌റ് രജിസ്റ്റര്‍ ചെയ്യുകയും സ്‌പോന്‍സറുമായി ബന്ധപെടുകയും നിരന്ധരമായ സംസാരത്തില്‍ എക്‌സിറ്റ് അടിച്ചുനല്‍കാമെന്നും പിന്നിട് പറഞ്ഞ വാക്കും ഉറപ്പും അദ്ദേഹം തെറ്റിക്കുകയും  രതീഷിനെ ഹുറൂബ് ആക്കുകയും ഒരു കാരണവശാലും നാട്ടില്‍ വിടില്ല എന്ന നിലപാട് സീകരിക്കുകയുമാണ് ഉണ്ടായത്

തൊഴിലുടമക്ക് ശക്തമായ താക്കീത് നല്‍കികൊണ്ട് ഉടമക്കെതിരെ കേസുമായി മുന്നോട്ട് പോകുമെന്ന് എംബസിയുടെ ഭാഗത്ത് നിന്നും സംഘടനയുടെ ഭാഗത്ത് നിന്നും  അറിയിക്കുകയും ചെയ്തതോടെ  പിന്നിട് അദ്ദേഹം ഹുറൂബ് മാറ്റി എക്‌സിറ്റ് അടിച്ചു നല്‍കാമെന്ന തിരുമാനത്തില്‍ എത്തുകയും ഫൈനല്‍ എക്‌സിറ്റ് അടിച്ചുതരുകയും  ജയന്‍ കൊടുങ്ങല്ലുരും അയൂബ് കരൂപടന്നയും രതീഷിനെ കൂട്ടി സ്‌പോണ്‍സറുടെ വീട്ടില്‍ പോകുകയും രതീഷിന്റെ എല്ലാ സാധനങ്ങളും റൂമില്‍ നിന്ന് എടുക്കുകയും   ചാരിറ്റി ഓഫ് പ്രവാസി ഹയില്‍ യുണിറ്റ് വൈസ് പ്രസിഡണ്ട് സഞ്ജു സലിം അദേഹത്തിന് ടിക്കറ്റ് കൊടുക്കയും ചെയ്തതിന്റെ ഫലമായി കഴിഞ്ഞ ദിവസം സഹായിച്ചവര്‍ക്കെല്ലാം നന്ദി പറഞ്ഞ് രതീഷ് നാട്ടിലേക്ക് യാത്രയായി. 


സ്‌പോണ്‍സര്‍  മര്‍ദിച്ച് അവശനാക്കി മരുഭുമിയില്‍ തള്ളി, സാമുഹ്യപ്രവര്‍ത്തകര്‍ തുണയായി.
സ്‌പോണ്‍സര്‍  മര്‍ദിച്ച് അവശനാക്കി മരുഭുമിയില്‍ തള്ളി, സാമുഹ്യപ്രവര്‍ത്തകര്‍ തുണയായി.
സ്‌പോണ്‍സര്‍  മര്‍ദിച്ച് അവശനാക്കി മരുഭുമിയില്‍ തള്ളി, സാമുഹ്യപ്രവര്‍ത്തകര്‍ തുണയായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക