Image

ഹൈമാസ്‌ ലൈറ്റ്‌ തകര്‍ന്ന്‌ വീണ്‌ ഒരാള്‍ മരിച്ചു

Published on 02 December, 2017
ഹൈമാസ്‌ ലൈറ്റ്‌ തകര്‍ന്ന്‌ വീണ്‌ ഒരാള്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ ആയിക്കരയില്‍ ഹൈമാസ്‌ ലൈറ്റ്‌ തകര്‍ന്ന്‌ വീണ്‌ മത്സ്യത്തൊഴിലാളി മരിച്ചു. തയ്യില്‍ കാര്‍ത്തിക നിവാസില്‍ പവിത്രന്‍ ആണ്‌ മരിച്ചത്‌. ശക്തമായ കാറ്റില്‍ ഹൈമാസ്‌ ലൈറ്റ്‌ തകര്‍ന്ന്‌ വീഴുകയായിരുന്നു.

കാലപ്പഴക്കത്താല്‍ ജീര്‍ണിച്ച അവസ്ഥയിലായിരുന്നു ഹൈമാസ്‌ ലൈറ്റ്‌. ശക്തമായ കാറ്റിനെ പ്രതിരോധിക്കാന്‍ ഇതിന്‌ കഴിയുമായിരുന്നില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക