Image

ഫാ. മാത്യു കടകംപള്ളില്‍ നിര്യാതനായി

Published on 02 December, 2017
 ഫാ. മാത്യു കടകംപള്ളില്‍ നിര്യാതനായി
തിരുവനന്തപുരം: തിരുവനന്തപുരം മേജര്‍ അതിരൂപതയിലെ സീനിയര്‍ വൈദികന്‍ ഫാ. മാത്യു കടകംപള്ളില്‍ (79) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച രണ്ടിന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ കാര്‍മികത്വത്തില്‍ പുത്തൂര്‍ സെന്‍റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയില്‍ .

കൊട്ടാരക്കര പുത്തൂര്‍ കടകംപള്ളില്‍ പരേതരായ ഉമ്മന്‍-മറിയാമ്മ ദന്പ തികളുടെ മകനാണ്. പരേതന്‍ ആര്‍ച്ചുബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസിന്‍റെ സെക്രട്ടറി, മലങ്കര സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍, മുക്കംപാല ബഥനി എസ്റ്റേറ്റ് മാനേജര്‍, കഴക്കൂട്ടം വൈദികജില്ലാ വികാരി എന്നീ നിലകളിലും തിരുവനന്തപുരം, മാര്‍ത്താണ്ഡം രൂപതകളിലെ കാര്യവട്ടം, പള്ളിപ്പുറം, വേങ്ങോട്, കാരക്കാട്, വണ്ടന്നൂര്‍, പിരപ്പന്‍കോട്, സൂസൈപുരം, അണക്കര എന്നിവിടങ്ങളില്‍ ഇടവക വികാരിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സഹോദരങ്ങള്‍:പരേതനായ കെ.ഒ. തോമസ്, കെ.ഒ. ജോര്‍ജ്, ഗ്രേസി, കെ.ഒ. ജോയിക്കുട്ടി, ഫാ. ഡാനിയേല്‍ കടകംപള്ളില്‍ .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക