Image

ബലികുടീരങ്ങങ്ങളേ...യ്ക്കു ജന്മനാട്ടില്‍ സിന്ദൂരമാലകള്‍; വയലാര്‍-ദേവരാജന്‍ ടീമിനൊപ്പം ബേബിജേക്കബിനും പ്രണാമം (കുര്യന്‍ പാമ്പാടി)

Published on 02 December, 2017
ബലികുടീരങ്ങങ്ങളേ...യ്ക്കു ജന്മനാട്ടില്‍ സിന്ദൂരമാലകള്‍; വയലാര്‍-ദേവരാജന്‍ ടീമിനൊപ്പം ബേബിജേക്കബിനും പ്രണാമം (കുര്യന്‍ പാമ്പാടി)

കോട്ടയം നഗരത്തിലെ ഒരു കൊച്ചുഹോട്ടല്‍ മുറിക്കകത്തിരുന്നു വയലാറും ദേവരാ ജനും ചേര്‍ന്നു രണ്ടു ദിവസം കൊണ്ടു രൂപകല്‍പന ചെയ്ത മലയാളത്തിലെ ഏറ്റം ജനപ്രിയ വിപ്ലവഗാനം ജന്മമെടുത്തിട്ടു അറുപതാണ്ടു തികഞ്ഞു. നഗരഹൃദയത്തില്‍ പോലീസ് സ്റ്റേഷന്‍ മൈതാനത്തു നിന്ന് ആ ഗാനം വീണ്ടും തിരയടിച്ചുണര്‍ന്നപ്പോള്‍ ഒരായിരം നാവുകള്‍ അതേറ്റു പാടി-- "...ഇവിടെ ജനകോടികള്‍ ചാര്‍ത്തുന്നു നിങ്ങളില്‍ സമരപുളകങ്ങള്‍ തന്‍ സിന്ദൂരമാലകള്‍." 

വയലാര്‍-ദേവരാജന്‍ ടീമിന്‍റെ ചരിത്രത്തില്‍ ആദ്യത്തെ ഗാനം ആയിരുന്നു "ബലികുടീരങ്ങങ്ങളേ". ഇടതുപക്ഷ പ്രസ്ഥാനത്തിന് അനേകം മഹാരഥന്മാരെ സൃഷ്ടിച്ചിട്ടുള്ള കോട്ടയത്തു ബെസ്റ്റോട്ടലില്‍  അന്ന് മൂന്ന് ദിവസത്തെ മുറി വാടക മുപ്പത്താറു രൂപ കൊടുക്കാന്‍ നിവര്‍ത്തിയില്ലാതെ കടം പറഞ്ഞു രക്ഷപെട്ട സംഘാടകന്‍ ഒടുവില്‍ നാടകം നടത്തിയാണ് അതിനു പണം കണ്ടെത്തിയതെന്ന് അദ്ദേഹത്തിന്‍റെ ആത്മസുഹൃത്തായിരുന്ന പത്രപ്രവര്‍ത്തകന്‍ ബിജി കുര്യന്‍ (ദേശാഭിമാനി) ഓര്‍മ്മിക്കുന്നു. 

തലശ്ശേരിയില്‍ കേരളത്തിലെ ആദ്യത്തെ ബേക്കറി--മമ്പള്ളി റോയല്‍ ബിസ്കററ് ഫാക്ടറി--സ്ഥാപിച്ച കുടുംബത്തിലെ അംഗമായ  പി.എം. രാഘവന്‍റെ വകയായി രുന്നു ബെസ്റ്റോട്ടല്‍. കേരള ക്രിക്കററ് ടീമിന്‍റെ ആദ്യ  ക്യാപ്റ്റനായിരുന്നു രാഘവന്‍. ഇപ്പോള്‍ ഹോട്ടല്‍ നടത്തുന്ന മകന്‍ എ.പി.എം.ഗോപാലകൃഷ്ണന്‍ രഞ്ജി ട്രോഫി താരവും. ഏ.കെ.ഗോപാലനെപ്പോലുള്ള നേതാക്കള്‍ തമ്പടിക്കുന്ന കേന്ദ്രമായിരുന്നു ഹോട്ടല്‍. തകഴി 'രണ്ടിടങ്ങഴി' എഴുതിയത് അവിടെയിരുന്നാണ്. വയലാറും ദേവരാജനും തകഴിയുമൊക്കെ താമസിക്കുമ്പോള്‍ ഹോട്ടലില്‍ സേവനം ചെയ്തിരുന്ന പി.എം. വര്‍ഗിസ്(75) അര നൂറ്റാണ്ടിനു ശേഷം റിട്ടയര്‍ ചെയ്തു കോട്ടയത്ത്‌ താമസിക്കുന്നു. ഈയിടെ ബലികുടീരം അനുസ്മരണ ചടങ്ങില്‍ പ്രസംഗിക്കുകയും ചെയ്തു. 

കേരളത്തിലെ ആദ്യത്തെ കമ്യുണിസ്റ്റ് മന്ത്രിസഭ ഈ.എം.എസിന്‍റെ നേതൃത്വത്തില്‍ അധികാരമേറിയ 1957കാലം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനു തുടക്കം കുറിച്ച 1857 ലെ ശിപായി ലഹളയുടെ നൂറാം വാര്‍ഷികത്തെ അനുസ്മരിക്കാന്‍ തലസ്ഥാനത്ത് പടുത്തുയര്‍ത്തിയ രക്തസാക്ഷി മണ്ഡപത്തിന്‍റെ ഉദ്ഘാടനം അന്നത്തെ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് നിര്‍വഹിക്കുമ്പോള്‍ ഒരു അവതരണ ഗാനം വേണമെന്ന് തീരുമാനിക്കുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായതിനാല്‍ ഒ.എന്‍.വിക്ക് അത് സാധിക്കാ തെ വന്നു. ചീട്ടുവീണത്‌ വയലാര്‍ രാമവര്‍മ്മക്ക്. 

മൂന്ന് ദിവസമേ ബാക്കിയുള്ളൂ. അന്ന് കമ്യുണിസ്റ്റ് പാര്‍ട്ടി കോട്ടയം ജില്ലാ കമ്മിറ്റി സെക്രട്ടറി സി.എസ്.ഗോപാലപിള്ള പ്രസിഡന്ടും പൊന്‍കുന്നം വര്‍ക്കി സെക്രട്ടറിയു മായി കേരള തീയേട്ടെഴ്സ് എന്നൊരു നാടക സംഘം നിലവിലുണ്ടായിരുന്നു. അതിന്‍റെ കണ്‍വീനര്‍ 'ക.ബേബി' എന്ന കമ്യുണിസ്റ്റ് ബേബി അഥവാ ബേബി ജേക്ക ബിന് അവതരണ ഗാനം ശരിയാക്കാനുള്ള ചുമതല കിട്ടി. ബേബി വയലാറിനെയും ജി. ദേവവരാജനെയും കോട്ടയത്തേക്ക് വിളിച്ചു വരുത്തി ഹോട്ടലിലാക്കി. 'തടവില്‍ പാര്‍പ്പിച്ചു' എന്ന് പറയുന്നതാവും കൂടുതല്‍ ശരി. രണ്ടു ദിവസം കൊണ്ടു പാട്ടെ ഴുതി ചിട്ടപ്പെടുത്തിയ സംഘം മൂന്നാം  ദിവസം തിരുവനന്തപുരത്തെത്തി. പിറ്റേ ന്നാണ് പരിപാടി. 

വര്‍ക്കല ടി.ഏ. മജീദ്‌ ആണു അന്ന് സാംസാരികവകുപ്പു മന്ത്രി. വി.ജെ.ടി. ഹാളില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി മുമ്പാകെ നൂറ്റൊന്നു പേര്‍ ചേര്‍ന്നു ഗാനം അവതരി പ്പിക്കാനായിരുന്നു തീരുമാനം. പക്ഷേ മുപ്പതു പേരെ ഒരുക്കൂട്ടാനേ സംഘാടകര്‍ക്ക് കഴിഞ്ഞുള്ളൂ. കെ. എസ് ജോര്‍ജ്, സി. ഒ. ആന്റോ, കെ.പി.ഏ.സി സുലോചന, കൊടുങ്ങലൂര്‍ ഭാഗീരതിയമ്മ, പുഷ്പവല്ലി, ജോസ് പ്രകാശ്, എല്‍.പി.ആര്‍. വര്‍മ്മ,  അഡ്വ. ജനാര്‍ദനക്കുറുപ്  എന്നിവര്‍ക്കു പുറമേ ജി. ദേവരാജനും കൂടിച്ചേര്‍ന്നാണ് മുപ്പതു പേരെ തികച്ചത്. 

അന്ന് തന്നെ കേരള മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികം പ്രമാണിച്ചു നടന്ന സാംസ്കാ രിക സന്ധ്യയില്‍ പൊന്‍കുന്നം വര്‍ക്കി രചിച്ച കര്‍ണന്‍ എന്ന നാടകം മുഖ്യ ഇന മായിരുന്നു. കര്‍ട്ടന്‍ ഉയരുമ്പോള്‍ അവതരണ ഗാനമായി ബലികുടീരങ്ങങ്ങളേ ഇരമ്പിക്കയറി. ആവേശോജ്വലമായ കരഘോഷത്തോടെ ഗാനം മലയാളി മനസ്സുകള്‍ നെഞ്ചിലേറ്റി. ആവേശം ഇന്നും കെട്ടടങ്ങിയിട്ടില്ല. 

പരിപാടികള്‍ കഴിഞ്ഞപ്പോള്‍ മന്ത്രി മജീദ്‌ 500 രൂപയുടെ ഒരു ചെക്ക് ബേബിയെ ഏല്‍പ്പിച്ചിട്ട്‌ പറഞ്ഞു. പുതിയ സര്‍ക്കാരിനു പരിമിതികള്‍ ഏറെയാണ്‌. തല്‍കാലം ഇത് സ്വീകരിക്കണം. കുറഞ്ഞത് രണ്ടായിരം രൂപയില്ലാതെ കോട്ടയത്തേക്ക് മടങ്ങാന്‍ ആവില്ലെന്ന് ബേബി കട്ടായം പറഞ്ഞു. മറ്റൊരു മന്ത്രിയായ കെ.സി. ജോര്‍ജിന് കാര്യം മനസ്സിലായി. അദ്ദേഹം കോട്ടയം മുനിസിപ്പല്‍ ചെയര്‍മാന്‍ എന്‍.രാഘവക്കുറുപ്പിനെ വിളിച്ചു. ഇന്നത്തെ എം.എല്‍ എ. സുരേഷ്കുറുപ്പിന്‍റെ അമ്മാവന്‍. കര്‍ണന്‍ നാടകം പിറ്റേന്ന് തന്നെ കോട്ടയത്ത് അവതരിപ്പിക്കണം. അതിന്‍റെ വരുമാനത്തില്‍ നിന്ന് 1500 രൂപ ബേബിക്ക് കൊടുക്കണം. 

രാഘവക്കുറുപ് വാക്കുപാലിച്ചു. ബേബിക്ക് ബെസ്റ്റോട്ടലിലെ മുറിവാടക 36 രൂപ വീട്ടാന്‍ കഴിഞ്ഞത് അങ്ങനെയാണ്. ഇത് ഒരു കാലഘട്ടത്തിന്‍റെ കഥ. കാലം മാറി, കഥകള്‍ മാറി. കമ്യുണിസ്റ്റ് പാര്‍ട്ടി തന്നെ രണ്ടായി. ബേബി സി.പി.ഐ.യുടെ കൂടെനിന്നു. മരിക്കും വരെ ഒരുറച്ച കമ്യുണിസ്റ്റ്കാരനായി. 

അരനൂറ്റാണ്ട് കാലം കോട്ടയത്ത് ഇടതുപക്ഷ പ്രസ്ഥാന ത്തിന്‍റെ നിറസാന്നിധ്യമായി നിലകൊണ്ട ബേബി ജേക്കബിനു (1922-2004) ഈ.എം.എസ്., സി അച്ചുത മേനോന്‍, പി. കെ. വാസുദേവന്‍‌ നായര്‍ തുടങ്ങിയ മുഖ്യമന്ത്രിമാരുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു. തകഴി, തോപ്പില്‍ ഭാസി, പൊന്‍കുന്നം വര്‍ക്കി തുടങ്ങിയവര്‍ അടുത്ത ചങ്ങാതിമാരും. പക്ഷേ ബന്ധങ്ങള്‍ ബന്ധനങ്ങള്‍ ആകാതിരിക്കാന്‍ ശ്രദ്ധിച്ചു. ബലികുടീരങ്ങളേ ആദ്യം ബേബി ക.ണ്‍വീനര്‍ ആയ  കേരള തീയേറ്റെഴ്സിന്‍റെ അവതരണഗാനമായിരുന്നു. അത് പിന്നീട് കെ.പി.ഏ. സി.യുടെ അവതരണഗാനമായി മാറിയപ്പോള്‍ ഏറ്റം ആവേശംകൊണ്ടവരില്‍ ഒരാള്‍ ബേബി തന്നെയായിരുന്നു. സംഘാടകന്‍ മാത്രമല്ല നല്ലൊരു  കലാകാരനും നടനും ഒക്കെയായിരുന്നു. എല്‍.ഐ.സി. ഡെവലപ്മെന്റ് ഓഫീസര്‍ ആയി റിട്ടയര്‍ ചെയ്തു. 

ബേബി കടന്നു പോയിട്ട് പതിമൂന്നു വര്‍ഷങ്ങളായി. അഞ്ചു വര്‍ഷം കൂടി കഴിഞ്ഞാല്‍ അദ്ദേഹത്തിന്‍റെ നൂറാം ജന്മദിനമാകും. പക്ഷേ എല്ലാം തികഞ്ഞ അതുപോലൊരു ജന്മം കണ്ടെത്താന്‍ ലോകം വിഷമിക്കും.  

"മലയാളികളെ കോരിത്തരിപ്പിച്ച ഇതുപോലൊരു വിപ്ലവഗാനം ഉണ്ടായിട്ടില്ല. സലില്‍ ചൌധരിയുടെ ബംഗാളില്‍ പോലും",  'ജി.ദേവരാജന്‍: സംഗീതത്തിന്‍റെ രാജശില്‍പ്പി' എന്ന ആധികാരിക ഗ്രന്ഥം രചിച്ചിട്ടുള്ള പെരുമ്പുഴ ഗോപാലകൃഷ്ണന്‍ തിരുവനന്തപുരത്തു നിന്ന്  ലേഖകനോട് പറഞ്ഞു. വി.ജെ.ടി. ഹാളില്‍ പാട്ടിന്‍റെ അരങ്ങേറ്റത്തിനു സാക്ഷ്യം വഹിച്ച ആളാണ്‌. കൊല്ലം എസ്.എന്‍. കോളജില്‍ പഠിക്കുമ്പോ.ള്‍ ഒ.എന്‍.വി., തെങ്ങമം, പുതുശ്ശേരി, സാംബശിവന്‍ തുടങ്ങിയവരുടെ കൂടെ പഠിച്ചു. 86 എത്തിയിട്ടും ദേവരാജന്‍റെ ഏറ്റം പ്രശസ്തമായ "പൊന്നരിവാള്‍ അമ്പിളിയില്‍ കണ്ണെറിയുന്നോളെ" (നിങ്ങളെന്നെകമ്യുണിസ്റ്റാക്കി) എന്ന ഗാനം ഇന്നും സദസുകളി.ല്‍ പാടാന്‍ റെഡി. ബിനോയ്‌ വിശ്വത്തിന്‍റെ ഈ അമ്മാവന്‍ ഓള്‍ ഇന്ത്യ പീസ്‌ ആന്‍ഡ്‌ സോളിഡാരിറ്റി ഓര്‍ഗനൈസേഷന്‍റെ (ഐപ്സോ) സംസ്ഥാന ജനറല്‍ സെക്രട്ടറി ആയിരുന്നു.  

ബേബിയുടെ ദശാബ്ദങ്ങളുടെ കഥ പറയുന്ന ചിത്രങ്ങള്‍ അടങ്ങിയ ഒരു ആല്‍ബം പി.കെ.വി. യും പ്രൊഫ.ജോര്‍ജ് ഓണക്കൂറും അടങ്ങിയ സംഘം 1995നോടടുത്ത് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. അത് തിരികെ കിട്ടാത്തതിന്‍റെ ദുഃഖം അവസാനം വരെയും അദ്ദേഹത്തെ അലട്ടിയിരുന്നതായി എക പുത്രന്‍ ബൈജു വയലത്ത് പറയുന്നു. റിട്ട.അധ്യാപിക ശോശാമ്മ (84) യാണ് ഭാര്യ. ഏഴു വര്‍ഷം മണര്‍കാട് പഞ്ചായത്ത് അംഗമായിരുന്നു. 

സോഷ്യല്‍ വര്‍ക്കില്‍ മാസ്റ്റേഴ്സ് എടുത്ത ബൈജു ബിസിനസിലാണ്.  സംഘടനാപാട വവും സാംസ്കാരിക നേതൃത്വവും പൈതൃകമായി ലഭിച്ച  ബൈജു 'ഐപ്സോ' സംസ്ഥാന  സെക്രട്ടറികൂടിയാണ്. ജ്യോതി സഹധര്‍മ്മിണി. ബീന, ബിന്ദു സഹോദരിമാര്‍. 

പുരോഗമന കലാസാഹിത്യ സമിതിയുടെ ആഭിമുഖ്യത്തില്‍ കോട്ടയത്ത്‌ നടന്ന ബലികുടീരങ്ങങ്ങളേ അനുസ്മരണത്തില്‍  കവിയും സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്ടുമായ എഴാച്ചേരി രാമചന്ദ്രന്‍ അദ്ധ്യക്ഷനായിരുന്നു.  

പൊന്‍കുന്നം വര്‍ക്കിയുടെ നാടായ പാമ്പാടിക്കടുത്ത് കൂരോപ്പട സഹകരണ ബാങ്കിന് മുമ്പില്‍ പുരോഗമന കലാ സാഹിത്യ സംഘം പുതുപ്പള്ളി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച കലാസന്ധ്യയില്‍ നൂറുകണക്കിനു ഗായകര്‍ ചേര്‍ന്നു ഗാനം അവതരിപ്പിച്ചു. ഗോപന്‍ പനച്ചിക്കാട്, ജസ്റ്റിന്‍ ഡേവിഡ് എന്നിവര്‍ നേതൃത്വം നല്‍കി. സി.പി.എം ജില്ലാ സെക്രട്ടറി വി.എം.വാസവനും സംഗീതഗവേഷകന്‍ കുര്യന്‍ തോമസും ഒപ്പം പാടി. വയലാറിന്‍റെ സിനിമാഗാനങ്ങളിലെ വിപ്ലവാദ്മകതയെ ക്കുറിച്ചു കുര്യന്‍ തോമസും വയലാര്‍ കവിതകളുടെ സാമൂഹ്യ പ്രതിബദ്ധത യെക്കുറിച്ചു  എ.ന്‍.കെ.നടരാജനും പ്രസംഗിച്ചു. സി.എം.മാത്യു,  ആര്‍.എസ്.അജി ത്കുമാര്‍, പുരോഗമന കലാസാഹിത്യ സംഘം ഏരിയ സെക്രട്ടറി വി.എം പ്രദീപ്‌ എന്നിവ.ര്‍ മുഖ്യസംഘാടകര്‍ ആയിരുന്നു.

ബലികുടീരങ്ങങ്ങളേ...യ്ക്കു ജന്മനാട്ടില്‍ സിന്ദൂരമാലകള്‍; വയലാര്‍-ദേവരാജന്‍ ടീമിനൊപ്പം ബേബിജേക്കബിനും പ്രണാമം (കുര്യന്‍ പാമ്പാടി)ബലികുടീരങ്ങങ്ങളേ...യ്ക്കു ജന്മനാട്ടില്‍ സിന്ദൂരമാലകള്‍; വയലാര്‍-ദേവരാജന്‍ ടീമിനൊപ്പം ബേബിജേക്കബിനും പ്രണാമം (കുര്യന്‍ പാമ്പാടി)ബലികുടീരങ്ങങ്ങളേ...യ്ക്കു ജന്മനാട്ടില്‍ സിന്ദൂരമാലകള്‍; വയലാര്‍-ദേവരാജന്‍ ടീമിനൊപ്പം ബേബിജേക്കബിനും പ്രണാമം (കുര്യന്‍ പാമ്പാടി)ബലികുടീരങ്ങങ്ങളേ...യ്ക്കു ജന്മനാട്ടില്‍ സിന്ദൂരമാലകള്‍; വയലാര്‍-ദേവരാജന്‍ ടീമിനൊപ്പം ബേബിജേക്കബിനും പ്രണാമം (കുര്യന്‍ പാമ്പാടി)ബലികുടീരങ്ങങ്ങളേ...യ്ക്കു ജന്മനാട്ടില്‍ സിന്ദൂരമാലകള്‍; വയലാര്‍-ദേവരാജന്‍ ടീമിനൊപ്പം ബേബിജേക്കബിനും പ്രണാമം (കുര്യന്‍ പാമ്പാടി)ബലികുടീരങ്ങങ്ങളേ...യ്ക്കു ജന്മനാട്ടില്‍ സിന്ദൂരമാലകള്‍; വയലാര്‍-ദേവരാജന്‍ ടീമിനൊപ്പം ബേബിജേക്കബിനും പ്രണാമം (കുര്യന്‍ പാമ്പാടി)ബലികുടീരങ്ങങ്ങളേ...യ്ക്കു ജന്മനാട്ടില്‍ സിന്ദൂരമാലകള്‍; വയലാര്‍-ദേവരാജന്‍ ടീമിനൊപ്പം ബേബിജേക്കബിനും പ്രണാമം (കുര്യന്‍ പാമ്പാടി)ബലികുടീരങ്ങങ്ങളേ...യ്ക്കു ജന്മനാട്ടില്‍ സിന്ദൂരമാലകള്‍; വയലാര്‍-ദേവരാജന്‍ ടീമിനൊപ്പം ബേബിജേക്കബിനും പ്രണാമം (കുര്യന്‍ പാമ്പാടി)ബലികുടീരങ്ങങ്ങളേ...യ്ക്കു ജന്മനാട്ടില്‍ സിന്ദൂരമാലകള്‍; വയലാര്‍-ദേവരാജന്‍ ടീമിനൊപ്പം ബേബിജേക്കബിനും പ്രണാമം (കുര്യന്‍ പാമ്പാടി)ബലികുടീരങ്ങങ്ങളേ...യ്ക്കു ജന്മനാട്ടില്‍ സിന്ദൂരമാലകള്‍; വയലാര്‍-ദേവരാജന്‍ ടീമിനൊപ്പം ബേബിജേക്കബിനും പ്രണാമം (കുര്യന്‍ പാമ്പാടി)
Join WhatsApp News
Mathew V. Zacharia, NEW YORK 2017-12-05 10:50:41
Wow!  wealth of information. Still enjoying the music of Vaylar sung by my favorite singers K.S.George and Sulojana. Wonderful memories.
Mathew V. Zacharia, New York 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക