Image

കോഴിക്കോട്ട് രൂക്ഷമായ കടലാക്രമണം: ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നു

Published on 02 December, 2017
കോഴിക്കോട്ട് രൂക്ഷമായ കടലാക്രമണം: ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നു
കോഴിക്കോട്: കോഴിക്കോട് മേഖലയില്‍ രൂക്ഷമായ കടലാക്രമണം. കോഴിക്കോടു മുതല്‍ വടകര വരെയുള്ള തീരപ്രദേശത്താണ് കടലാക്രമണം രൂക്ഷമായിരിക്കുന്നത്. വെള്ളയിലും പൊയ്കാവിലും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്.

കേരളത്തിന്റെ തീരമേഖലയില്‍ മണിക്കൂറില്‍ 45 മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. കേരളത്തില്‍ ചില സ്ഥലങ്ങളില്‍ കനത്ത മഴ തുടരും. അടുത്ത 24 മണിക്കൂര്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങരുതെന്നു മുന്നറിയിപ്പുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക