Image

ജിമിക്കി കമ്മല്‍ കേട്ടിട്ട് മതി വരുന്നില്ല, പാട്ടിനോട് വല്ലാത്ത അഭിനിവേശം; അഭിഷേക് ബച്ചന്‍

Published on 02 December, 2017
ജിമിക്കി കമ്മല്‍ കേട്ടിട്ട് മതി വരുന്നില്ല, പാട്ടിനോട് വല്ലാത്ത അഭിനിവേശം; അഭിഷേക് ബച്ചന്‍

മോഹന്‍ലാല്‍ നായകനായി എത്തിയ വെളിപാടിന്റെ പുസ്തകത്തിലെ സൂപ്പര്‍ഹിറ്റ് ഗാനം ആണ് ജിമിക്കി കമ്മല്‍, ജിമിക്കി കമ്മല്‍ ഡാന്‍സ് ലോകമെമ്പാടും തരംഗമായിരുന്നു. ആദ്യം മലയാളികള്‍ ചുവടുവച്ച് ഗാനത്തിന് മറുനാട്ടുകാരും ചുവടുവച്ചതോടെ സോഷ്യല്‍മീഡിയയില്‍ ഗാനം വൈറലായി മാറുകയായിരുന്നു. ഇപ്പോഴിതാ ഗാനത്തില്‍ ബോളിവുഡില്‍ നിന്നും ഒരു ആരാധകന്‍. ബോളിവുഡിലെ മിന്നും താരം അഭിഷേക് ബച്ചനാണ് ജിമിക്കി കമ്മല്‍ ഗാനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

ജിമിക്കി കമ്മല്‍ കേട്ടിട്ട് മതി വരുന്നില്ല, പാട്ടിനോട് വല്ലാത്ത അഭിനിവേശം” അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.ഒപ്പം, ജിമിക്കിയുടെ യൂട്യൂബ് ലിങ്കും അഭിഷേക് ബച്ചന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. അഭിപ്രായത്തോട് യോജിപ്പ് പ്രക.ടമാക്കി ധാരാളംപേര്‍ ട്വീറ്റിന് റിപ്ലൈ നല്‍കിയും, റീട്വീറ്റ്‌ചെയ്തും രംഗത്തുണ്ട്…

അഭിഷേകിന്റെ ട്വീറ്റ് വന്നതിന് പിന്നാലെ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ ഇത് ഫേയ്‌സ്ബുക്കില്‍ ഇട്ടിരുന്നു. ഇതിന് താഴെയായി ജൂഡ് ആന്റണി കുറിച്ച് കമന്റും സോഷ്യല്‍മീഡിയയില്‍ ഹിറ്റായിരിക്കുകയാണ്. എന്റെ തല കണ്ടാല്‍ പിന്നെല്ലാം ഹിറ്റാണെന്നാണ് ജൂഡ് കുറിച്ചത്


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക