Image

ഗുജറാത്ത്‌ മുഖ്യമന്ത്രി വിജയ്‌ രൂപാനിയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയെ അറസ്റ്റ്‌ ചെയ്‌തു

Published on 03 December, 2017
ഗുജറാത്ത്‌ മുഖ്യമന്ത്രി വിജയ്‌ രൂപാനിയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയെ അറസ്റ്റ്‌ ചെയ്‌തു

രാജ്‌കോട്ട്‌: ഗുജറാത്ത്‌ മുഖ്യമന്ത്രി വിജയ്‌ രൂപാനിയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ്സ്‌ നേതാവുമായ ഇന്ദ്രനീര്‍ രാജ്യഗുരുവിനെ അറസ്റ്റ്‌ ചെയ്‌തു. സഹോദരനെ മര്‍ദിച്ചതിനെതിരെ നടന്ന പ്രതിഷേധത്തിനിടയിലായിരുന്നു അറസ്റ്റ്‌.
ഇന്ദ്രനീറിന്റെ സഹോദരന്‍ ദീപു രാജ്യഗുരുവിനെയാണ്‌ തെരഞ്ഞെടുപ്പ്‌ പ്രചരണത്തിനിടെ അക്രമികള്‍ മര്‍ദിച്ചത്‌. സംഭവത്തില്‍ പരാതി നല്‍കുന്നതിന്‌ വേണ്ടി പോലീസ്‌ സ്‌റ്റേഷനിലെത്തിയ ഇന്ദ്ര നീറും പ്രവര്‍ത്തകരും സ്റ്റേഷനു മുന്നില്‍ കുത്തിയിരുന്ന്‌ പ്രതിഷേധം നടത്തി.
ഇതിനെത്തുടര്‍ന്നാണ്‌ അറസ്റ്റ്‌ ഉണ്ടായത്‌. അടിയന്തിര നടപടികള്‍ എടുക്കാന്‍ ആവശ്യപ്പെട്ടിട്ടും അന്വേഷണം ഊര്‍ജിതമാക്കാമെന്ന ഉറപ്പ്‌ നല്‍കാത്തിനാലാണ്‌ കുത്തിയിരുപ്പ്‌ പ്രതിഷേധം നടത്തിയത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക