Image

ഓഖി ചുഴലിക്കാറ്റ്‌ ഗുജറാത്ത്‌ തീരത്തേക്ക്‌

Published on 03 December, 2017
ഓഖി ചുഴലിക്കാറ്റ്‌  ഗുജറാത്ത്‌ തീരത്തേക്ക്‌


കവരത്തി: കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റ്‌ ലക്ഷദ്വീപ്‌ വിട്ട്‌ ഗുജറാത്ത്‌ തീരത്തേക്ക്‌ നീങ്ങുന്നതായി സൂചന. മണിക്കൂറില്‍ 20 കിലോമീറ്റര്‍ വേഗത്തില്‍ മിനിക്കോയിയുടെ മുകളില്‍ നിന്ന്‌ കടലിലേക്ക്‌ നീങ്ങികൊണ്ടിരിത്തുകയാണ്‌.

കാറ്റിന്റെ വേഗം മണിക്കൂറില്‍, 180 കിലോമീറ്റര്‍ വരെ ആകാന്‍ ഇടയുണ്ട്‌. കാറ്റ്‌ ഗുജറാത്ത്‌ തീരത്ത്‌ നീങ്ങുന്നതിനെ തുടര്‍ന്ന്‌ ഗുജറാത്ത്‌, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ക്ക്‌ ഇതുസംബന്ധിച്ച്‌ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.

തിങ്കളാഴ്‌ചയോടെ കാറ്റിന്റെ വേഗം കുറയുമെന്നാണ്‌ കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ അറിയിപ്പ. കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും തീരത്ത്‌ അടുത്ത 12 മണിക്കൂര്‍ കൂടി കടല്‍ക്ഷോഭമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക