Image

ഹാത്തി മേരി സാത്തി യുടെ റീമേക്കില്‍ റാണ ദഗ്ഗുബാട്ടി

Published on 03 December, 2017
ഹാത്തി മേരി സാത്തി യുടെ റീമേക്കില്‍ റാണ ദഗ്ഗുബാട്ടി

ബാഹുബലിയിലെ വില്ലന്‍ വേഷത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് റാണ ദഗ്ഗുബാട്ടി. തുടര്‍ന്ന് അഭിനയിച്ച ചിത്രങ്ങളും മലയാളത്തിലും തമിഴിലും അടക്കം പുറത്തിറങ്ങിയിരുന്നു. താരം ഒരിക്കല്‍ കൂടി ബോളിവുഡില്‍ എത്താനൊരുങ്ങുന്നു.

1971ല്‍ പുറത്തിറങ്ങിയ രാജേഷ് ഖന്ന ചിത്രം ഹാത്തി മേരി സാത്തി യുടെ റീമേക്കിലൂടെയാണ് റാണാ വീണ്ടും എത്തുന്നത്. നാല് ആനകളുമായുള്ള സൗഹൃദമുള്ള രാജു എന്ന കഥാപാത്രമായാണ് രാജേഷ് ഖന്ന എത്തിയത്.

പുതിയ ചിത്രം ഒരുക്കുന്നത് തമിഴ് സംവിധായകന്‍ പ്രഭു സോളമനാണ്. യഥാര്‍ത്ഥ ജീവിത സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നതെന്നും സൂചനയുണ്ട്. മൈന, കുംകി അടക്കമുള്ള ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും സുപരിചിതനാണ് പ്രഭു. റാണ തന്നെയാണ് ട്വിറ്റര്‍ മുഖാന്തരം ചിത്രത്തെപറ്റിയുള്ള വിവരം പുറത്തുവിട്ടത്. ഇന്ത്യയിലും തായ്‌ലാന്‍ഡിലുമായാണ് ചിത്രീകരണം നടക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക