Image

കുപ്രസിദ്ധ പയ്യനില്‍ ടൊവിനോ തോമസിന്റെ നായിക നിമിഷ സജയന്‍

Published on 03 December, 2017
കുപ്രസിദ്ധ പയ്യനില്‍ ടൊവിനോ തോമസിന്റെ നായിക നിമിഷ സജയന്‍

മധുപാല്‍ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യനില്‍ ടൊവിനോ തോമസ് നായകനാകുന്നു. ഫെബ്രുവരിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുക. വി. സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ രചിക്കുന്നത് ജീവന്‍ ജോബ് തോമസാണ്. തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നിമിഷ സജയനാണ് നായിക. ശരണ്യ പൊന്‍വണന്‍, ബാലു വര്‍ഗീസ്, ലിജോമോള്‍ ജോസ്, നെടുമുടി വേണു, ദിലീഷ് പോത്തന്‍, സിദ്ധിഖ്, പശുപതി, അലന്‍സിയര്‍, സുധീര്‍ കരമന, ഉണ്ണിമായ, സുജിത്ത് ശങ്കര്‍, സിബി തോമസ്, മഞ്ജു വാണി തുടങ്ങിയ താരനിരയ്‌ക്കൊപ്പം നിര്‍മ്മാതാവ് ജി. സുരേഷ് കുമാറും കാമറമാന്‍ പി. സുകുമാറും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

കാമറ: നൗഷാദ് ഷെരീഫ്, ഗാനരചന: ശ്രീകുമാരന്‍ തമ്ബി, സംഗീതം: ഔസേപ്പച്ചന്‍, എഡിറ്റിംഗ്: വി. സാജന്‍, കലാസംവിധാനം: രാജീവ് കോവിലകം, മേക്കപ്പ്: ലിബിന്‍ മോഹനന്‍, വസ്ത്രാലങ്കാരം: എസ്.ബി. സതീശന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ശ്രീകുമാര്‍ എ.ഡി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക