Image

ആദ്രകലാ കേന്ദ്രയുടെ നൃത്തസന്ധ്യ ബ്രിസ്‌റ്റോളിലെ കലാസ്‌നേഹികള്‍ക്ക് നവ്യാനുഭവമായി

Published on 03 December, 2017
ആദ്രകലാ കേന്ദ്രയുടെ നൃത്തസന്ധ്യ ബ്രിസ്‌റ്റോളിലെ കലാസ്‌നേഹികള്‍ക്ക് നവ്യാനുഭവമായി

ബ്രിസ്‌റ്റോള്‍: ആദ്രകലാ കേന്ദ്രയുടെ നേതൃത്തത്തില്‍ നവംബര്‍ 25നു ഇന്ത്യന്‍ ഡാന്‍സ് നൈറ്റായ നൃത്ത സന്ധ്യ ഗംഭീരമായി അരങ്ങേറി. പരിപാടിയുടെ ഉദ്ഘാടനം മലയാള സിനിമയിലെ ആദ്യകാല നടന്‍ ശങ്കറാണ് നിര്‍വഹിച്ചത്. 

ബ്രിസ്‌ക പ്രസിഡന്റ് മാനുവല്‍ മാത്യുവാണ് പരിപാടിക്ക് അധ്യക്ഷം വഹിച്ചത്. നേഹ ദേവലാല്‍ പരിപാടിക്ക് പ്രാര്‍ത്ഥന ആലപിച്ചു. ഡോ. റാണി സെബാസ്റ്റ്യന്‍ സ്വാഗതം പ്രസംഗം നിര്‍വഹിച്ചു. കുച്ചിപ്പുടി പോലുള്ള ക്ലാസിക്കല്‍ ഇന്ത്യന്‍ നൃത്തനൃത്ത്യങ്ങളെ കേന്ദ്രീകരിച്ചാണ് ഈ പരിപാടി അരങ്ങേിയത്. ഇതിന് പുറമെ മറ്റ് നൃത്തരൂപങ്ങളും വേദിയെ സന്പന്നമാക്കിയിരുന്നു. ഓരോ നൃത്ത ഇനത്തിന്റെയും മൗലികത കാത്തുസൂക്ഷിച്ച് കൊണ്ടാണ് ഇവ കാണികളെ ആസ്വാദനത്തിന്റെ ഉന്നത സോപാനങ്ങളിലേക്ക് നയിച്ചത്. ഇവിടെ പഠിക്കുന്ന കുട്ടികള്‍ മണിപ്പൂരി നൃത്തം മുതല്‍ സിനിമാറ്റിക് ഡാന്‍സ് വരെയുള്ള വ്യത്യസ്തമായ ഇനങ്ങള്‍ പരീക്ഷിച്ചായിരുന്നു ജനത്തെ കൈയിലെടുത്തത്. സിബി മാത്യുന്റെ ഗാനാലാപനം പരിപാടിക്ക് മാറ്റ് കൂട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക