Image

സൗദിയില്‍ തൊഴിലാളികള്‍ ഒളിച്ചോടിയതായി റിപ്പോര്‍ട്ട് ചെയ്യുന്നതിനു കാലാവധിയുള്ള ഇഖാമ നിര്‍ബന്ധമാക്കി

Published on 03 December, 2017
സൗദിയില്‍ തൊഴിലാളികള്‍ ഒളിച്ചോടിയതായി റിപ്പോര്‍ട്ട് ചെയ്യുന്നതിനു കാലാവധിയുള്ള ഇഖാമ നിര്‍ബന്ധമാക്കി

ദമാം: ഹൗസ് െ്രെഡവര്‍മാര്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക തൊഴിലാളികള്‍ ഒളിച്ചോടിയതായി റിപ്പോര്‍ട്ട് ചെയ്യുന്നതിനു കാലാവധിയുള്ള ഇഖാമ നിര്‍ബന്ധമാണെന്ന് സൗദി ജവാസാത് വ്യക്തമാക്കി. ഒരു തൊഴിലാളി ഒളച്ചോടിയതായി ഒരു തവണ മാത്രമേ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയു. ഫൈനല്‍ എക്‌സിറ്റ് വിസ ലഭിച്ച തൊഴിലാളിയെ ഹുറുബ് ആക്കാന്‍ സാധ്യമാവില്ല. ഗാര്‍ഹിക തൊഴിലാളികളുടെ ഹുറുബ് റദ്ദു ചെയ്യുന്നതിനു ഓണ്‍ ലൈന്‍ മുഖേന സാധ്യമല്ലെന്നും ജവാസാത്ത് വ്യക്തമാക്കി.

ഇവരുടെ ഹുറൂബ് നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ നിന്നുമാത്രമാണ് റദ്ദു ചെയ്യാന്‍ കഴിയുക. ഇത് ഹുറൂബാക്കി പതിനഞ്ച് ദിവസത്തിനകം ചെയ്യുകയും വേണം. ഹുറുബാക്കി പതിനഞ്ച് ദിവസം പിന്നിട്ടാല്‍ പിന്നീട് ഇത് റദ്ദു ചെയ്യാന്‍ സാധ്യമല്ല. 15 ദിവസം പിന്നിട്ടാല്‍ തൊഴിലാളിക്കെതിരെ പതിനായിരം റിയാല്‍ പിഴ ഈടാക്കുകയും പിന്നീട് നാടുകടത്തുകയും ചെയ്യും. ഇവരെ ഒളിച്ചോട്ട വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സൗദിയിലേക്ക് തിരിച്ചു വരുന്നതിനു നിരോധനം ഏര്‍പ്പെടുത്തുമെന്നും ജവാസാത് അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക