Image

യുഎഇ ദേശീ ദിനം കൈരളി ആഘോഷിച്ചു

Published on 03 December, 2017
യുഎഇ ദേശീ ദിനം കൈരളി ആഘോഷിച്ചു

ഫുജൈറ: കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഫുജൈറ കല്‍ബ യുണിറ്റ് വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ യുഎഇയുടെ 46മതു ദേശീയദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. 
ആഘോഷ പരിപാടികളുടെ ഉദ്ഘാടനം കൈരളി സെന്‍ട്രല്‍ കമ്മിറ്റി പിആര്‍ഒ അബ്ദുള്‍ റസാഖ് നിര്‍വഹിച്ചു. കൈരളി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി വി. എസ്. സുഭാഷ്, വനിതാ വിങ് ചെയര്‍പേഴ്‌സണ്‍ ശുഭ രവി എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. 

കൈരളി കല്‍ബ യുണിറ്റ് വനിതാ വിങ് കണ്‍വീനര്‍ മുബീന റാഫി, ജോയിന്റ് കണ്‍വീനര്‍ സാഹിദ അസീസ്, ഷൈഖ, ജമീല, സുഹറ എന്നിവര്‍ നേതൃത്വം നല്‍കി. കൈരളി കല്‍ബ യുണിറ്റ് സെക്രട്ടറി കബീര്‍ സ്വാഗതവും പ്രസിഡന്റ് ബഷീര്‍ നന്ദിയും പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക