Image

ഇന്ത്യന്‍ വാള്‍സ്ട്രീറ്റ് ഉദ്യോഗസ്ഥയെ സ്രാവ് കടിച്ചു കൊന്നു

Published on 03 December, 2017
ഇന്ത്യന്‍ വാള്‍സ്ട്രീറ്റ് ഉദ്യോഗസ്ഥയെ സ്രാവ് കടിച്ചു കൊന്നു
ന്യു യോര്‍ക്ക്: വാള്‍ സ്റ്റ്രീറ്റ് സ്ഥാപനത്തില്‍ മാര്‍ക്കറ്റിംഗ് സീനിയര്‍ ഡയറക്ടറായ രോഹിനാ ഭണ്ഡാരി, 49, കോസ്‌ടോറിക്കയില്‍ വിനോദ സഞ്ചാരത്തിനിടെ സ്രാവിന്റെ കടിയേറ്റു മരിച്ചു.

നവംബര്‍ 30-നു ആയിരുന്നു സംഭവം. 18 പേരടങ്ങുന്ന ടൂര്‍ ഗ്രൂപ്പിനൊപ്പം സ്‌കൂബാ ഡൈവിംഗ് നടത്തുമ്പോഴാണു സ്രാവ് ആക്രമിച്ചത്. ഡൈവ് ചെയ്തു പൊന്തി വന്ന ഗ്രുപ്പങ്ങളെ സ്രാവ് ആക്രമിക്കുകയായിരുന്നു. ഡൈവ് നിയന്ത്രിച്ച ഗൈഡിനും കടിയേറ്റു എങ്കിലും രക്ഷപ്പെട്ടു.
സ്രാവിനെ ഓടിക്കാന്‍ സമീപത്തുണ്ടായിരുന്ന ബോട്ടിലുള്ളവരും മറ്റും ശ്രമിച്ചിട്ടും സ്രാവ് സ്ഥലം വിട്ടില്ല.

മുറിവേറ്റ ഭണ്ഡാരിയെ പുറത്തെടുത്തു അടിയന്തര ശുശ്രൂഷ നല്‍കിയെങ്കിലും രക്ഷപ്പെടുത്താനായില്ല. കാലും ശരീര ഭാഗങ്ങളും സ്രാവ് കടിച്ചെടുത്തു.
വേള്‍ഡ് ഹെറിറ്റേജ് സൈറ്റായാ കൊക്കോസ് ഐലന്‍ഡ് നാഷണല്‍ പാര്‍ക്കിലെ കടലിലാണു സംഘം നീന്തിയത്. ഇവിടെ സ്രാവുകളുടെ താവളവുമാണ്.

 പെണ്‍ ടൈഗര്‍ ഷാര്‍ക്ക് ആണു ആക്രമിച്ചത്. ഇത്തരം സംഭവങ്ങള്‍ അപൂര്‍വമാണെന്നൂം മരണം ആദ്യമായിട്ടാണെന്നും അധിക്രുതര്‍ പറയുന്നു. 

മംഗലാപുരം സ്വദേശിയാണു ഭണ്ഡാരി.   ഡബ്ലിയു. എല്‍.  റോസ് ആന്‍ഡ് കോയിലെ സീനിയര്‍ മാര്‍കറ്റിംഗ് ഡയറക്ടര്‍ ആന്‍ഡ് ഇന്വെസ്റ്റര്‍ റിലേഷന്‍സ് ആയിരുന്നു ഭണ്ഡാരി. 2013-ല്‍ ആണു അവിടെ ചേര്‍ന്നത്. അപ്പര്‍ ഈസ്റ്റ് സൈഡ് മന്‍ഹാട്ടനിലാണു താമസിച്ചിരുന്നത്. ചാരിറ്റി പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.

2004 മുതല്‍ 12 വരെ പൈന്‍ ബ്രിഡ്ജ് ഇന്വെസ്റ്റ്‌മെന്റ്‌സില്‍ മാനേജിംഗ് ഡയറക്ടര്‍ ഓഫ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ സെയിത്സ് ആയി പ്രവര്‍ത്തിച്ചു.

1998 മുതല്‍ 2003 വരെ ക്രെഡിറ്റ് സ്യൂസ്സിലും പ്രവര്‍ത്തിച്ചു.
ജോര്‍ജ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു ഫൈനാന്‍സില്‍ മാസ്റ്റര്‍ ബിരുദം നേടിയ ഭണ്ഡാരി ബാംഗളൂര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നാണു കൊമേഴ്‌സ് ബിരുദം നേടിയത്

Rohina was part of an 18-member group, members of which were diving off Cocos Island National Park— a UNESCO World Heritage Site known for its abundant species of sharks.

Even their 26-year-old instructor was bitten but he was rescued. He was reported to be in a stable condition after he was hospitalised.

The country’s environment ministry, however, stressed that such an incident was “isolated” and that this was the first such fatal accident recorded in the island.

Rohina, who was working as a private equity director at WL Ross & Co was also the granddaughter of IG Balakrishna Shetty and sister of Dr Nitin Bhandary from Mangaluru. She was seen at many charity events in New York city, Daily Mail said.

According to the diving instructor, the predator was a female shark. Tiger sharks can be as large as 15 feet in length and can weigh more than 850 kilograms.

Unlike other breeds of sharks, tiger sharks are known to attack humans and come only second to the great white shark when it comes to reported shark attacks on humans.

They have dark stripes on their bluish green skin resembling tigers. But with age, the stripes disappear or fade. They are found in the  east coast of North America to the east coast of Brazil, including the Gulf of Mexico and in the Indian Ocean.  .

ഇന്ത്യന്‍ വാള്‍സ്ട്രീറ്റ് ഉദ്യോഗസ്ഥയെ സ്രാവ് കടിച്ചു കൊന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക