Image

ഓഖി ചുഴലിക്കാറ്റ്‌: കൊച്ചിയില്‍ 48 മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി

Published on 04 December, 2017
ഓഖി ചുഴലിക്കാറ്റ്‌: കൊച്ചിയില്‍ 48 മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി

കൊച്ചി: സംഹാര താണ്ഡവമാടിയ ഓഖി ചുഴലിക്കാറ്റ്‌ ഒഴിഞ്ഞ തീരപ്രദേശങ്ങളെ പ്രക്ഷുബ്ദമാക്കിയ കടല്‍ ക്ഷോഭത്തിനും വേലിയേറ്റത്തിനും അല്‍പശമനം. ഇന്നു രാവിലെ നാലു ബോട്ടുകള്‍ തോപ്പുംപടി ഹാര്‍ബറില്‍ തിരിച്ചെത്തി. ഇതില്‍ 48 തൊഴിലാളികളുണ്ട്‌. തമിഴ്‌നാട്‌ കൂടാതെ, തിരുവനന്തപുരം കൊച്ചി സ്വദേശികളായ മലയാളികളും തിരിച്ചു വന്നവരില്‍ ഉള്‍പ്പെടുന്നു. ഇവരെ സ്വീകരിക്കാനായി കെ.വി. തോമസ്‌ എംപി ഹാര്‍ബറില്‍ എത്തിയിരുന്നു.

നേവിയുടെ രക്ഷാപ്രവര്‍ത്തനത്തില്‍ കണ്ടെത്തിയ 11 പേരുമായി ഐഎന്‍എസ്‌ കല്‍പ്പേനിയും ഇന്ന്‌ കൊച്ചിയിലെത്തും. ഉച്ചയോടെ നേവല്‍ ബേസിലാണു കപ്പല്‍ എത്തുക. 11 പേരും തിരുവനന്തപുരം സ്വദേശികളാണ്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക