Image

ദല്‍ഹി സര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശനവുമായി ദേശീയ ഹരിത െ്രെടബ്യൂണല്‍

Published on 04 December, 2017
ദല്‍ഹി സര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശനവുമായി ദേശീയ ഹരിത െ്രെടബ്യൂണല്‍

ന്യൂദല്‍ഹി: ഇന്ത്യശ്രീലങ്ക ക്രിക്കറ്റ്‌ ടെസ്റ്റ്‌ അരങ്ങേറുന്ന തലസ്ഥാനത്തെ അസഹ്യമായ അന്തീക്ഷ മലിനീകരണം തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാത്തതിന്‌ ദല്‍ഹി സര്‍ക്കാറിന്‌ ദേശീയ ഹരിത െ്രെടബ്യൂണലിന്റെ കടുത്ത വിമര്‍ശനം.

മലിനീകരണം തടയുന്നതിനാവശ്യമായ പദ്ധതികളുടെ കരട്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന്‌ ഹരിത െ്രെടബ്യൂണല്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ്‌ സ്വതന്ദ്രര്‍ കുമാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ്‌ ആക്ഷേപമുന്നയിച്ചത്‌.

തലസ്ഥാനത്തെ വായുമലിനീകരണം ഗുരുതരമായ ഘട്ടത്തില്‍ എത്തി നിന്നിട്ടും ഇത്‌ പരിഹരിക്കുന്നതിനായി ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നും നിസ്സംഗമായ സമീപനമാണ്‌ തുടരുന്നതെന്ന്‌ ബെഞ്ച്‌ കുറ്റപ്പെടുത്തി.


വായുമലിനീകരണത്തിന്റെ തോത്‌ ഈയാഴ്‌ച വര്‍ധിച്ചതായി പത്രങ്ങളെല്ലാം തന്നെ റിപ്പോര്‍ട്ടു ചെയ്‌തിട്ടുണ്ട്‌. എന്നിട്ടും ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നും ഒരു നടപടിയുമുണ്ടായില്ലെന്ന്‌ ചൂണ്ടിക്കാട്ടിയ ബെഞ്ച്‌ അടുത്ത 48 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനും ഉത്തരവിട്ടു.

വായുമലിനീകരണത്തിനിടയിലാണ്‌ ഇരു ടീമുകള്‍ക്കും ടെസ്റ്റ്‌ തുടരേണ്ടി വന്നത്‌. അതുകൊണ്ടുതന്നെ മാസ്‌ക്‌ ധരിച്ചുകൊണ്ടാണ്‌ ശ്രീലങ്കന്‍ ടീമംഗങ്ങള്‍ മല്‍സരത്തിനിറങ്ങുന്നത്‌. അപകടകരമായഈ അവസ്ഥ ടീമംഗങ്ങളില്‍ പലര്‍ക്കും ഛര്‍ദ്ദില്‍ വരാനിടയാക്കുന്നതായും റിപ്പോര്‍ട്ടുണ്ട്‌.

വായു മലിനീകരണത്തിന്റെ തോത്‌ 18 മടങ്ങാണിപ്പോള്‍. അടുത്ത ദിവസങ്ങളില്‍ കളി നിര്‍ത്തിവെക്കേണ്ട തരത്തില്‍ പുക വര്‍ധിച്ചേക്കും. വായു നല്ലതല്ലെങ്കില്‍ നിങ്ങള്‍ ഇവിടെ മാച്ച്‌ സംഘടിപ്പിക്കരുതായിരുന്നു. ദല്‍ഹിയിലെ ജനങ്ങളൊക്കെയും ഇത്‌ സഹിക്കണമോ എന്നുമായിരുന്നു ബെഞ്ചിന്റെ വിമര്‍ശനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക