Image

'ഓഖി'; ഐഎഫ്‌എഫ്‌കെയുടെ ഉദ്‌ഘാടന ചടങ്ങ്‌ റദ്ദാക്കി

Published on 04 December, 2017
 'ഓഖി'; ഐഎഫ്‌എഫ്‌കെയുടെ ഉദ്‌ഘാടന ചടങ്ങ്‌ റദ്ദാക്കി

തിരുവനന്തപുരം: ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഐഎഫ്‌എഫ്‌കെയുടെ ഉദ്‌ഘാടന ചടങ്ങും സാംസ്‌കാരിക പരിപാടിയും റദ്ദാക്കാന്‍ ചലച്ചിത്ര അക്കാദമി തീരുമാനിച്ചു. ദുരന്തത്തെ തുടര്‍ന്ന്‌ കഴിഞ്ഞ ദിവസം അധികമായി അനുവദിച്ച 1000 ഡെലിഗേറ്റ്‌ പാസുകളുടെ രജിസ്‌ട്രേഷനും മാറ്റി വച്ചിരുന്നു. ഇതിനു പിന്നാലെയാണ്‌ ഉദ്‌ഘാടനത്തിന്റെ ഭാഗമായി നടത്താനിരുന്ന സംസ്‌കാരിക പരിപാടികളും റദ്ദാക്കിയത്‌.

ഡിസംബര്‍ എട്ടിനാണ്‌ മേള ആരംഭിക്കുന്നത്‌. 62 രാജ്യങ്ങളില്‍ നിന്നുള്ള 190 ഓളം ചിത്രങ്ങളാണ്‌ മേളയില്‍ പ്രദര്‍ശനത്തിന്‌ എത്തുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക