Image

ജോസഫ് അക്കരക്കളം ന്യൂയോര്‍ക്കില്‍ നിര്യാതനായി

പോള്‍ പനക്കല്‍ Published on 04 December, 2017
ജോസഫ് അക്കരക്കളം ന്യൂയോര്‍ക്കില്‍ നിര്യാതനായി
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആദ്യകാല മലയാളികളില്‍ ഒരാളായ ജോസഫ് അക്കരക്കളം (കുഞ്ഞച്ചന്‍) ഞായറാഴ്ച രാവിലെ നിര്യാതനായി. അര്‍ബുദരോഗവുമായി അദ്ദേഹം കുറേ നാളുകളായി മല്ലിടുകയായിരുന്നു. അന്‍പത്തി ഒന്നു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം ഭാര്യ മേരി (അമ്മിണി)യെയും മക്കള്‍ റോസ്മേരി, ലിസ, മേരിയാന്‍ എന്നിവരെയും പിരിയുന്ന അദ്ദേഹത്തിന് 79 വയസ്സായിരുന്നു.

പതിനാറാമത്തെ വയസില്‍ പിതാവു നഷ്ടപ്പെട്ട ജോസഫ് അക്കരക്കളം അഞ്ച് ഇളയ സഹോദരങ്ങളുടെ കുടുംബ നായകന്‍ ആകുകയായിരുന്നു. 1969 ല്‍ അമേരിക്കയില്‍ കുടിയേറി. സ്വന്തം ജീവിതം സ്ഥിരപ്പെടുത്തുന്നതോടൊപ്പം ജോസഫ് തന്റെ സഹോദരങ്ങള്‍ക്കും കുടിയേറുന്നതിനുള്ള വഴിയൊരുക്കി.

ന്യൂയോര്‍ക്ക് സിറ്റിയില്‍ ഓഡിറ്റര്‍ ആയി ജോലി ചെയ്തു

ന്യൂയോര്‍ക്കിലെ ന്യൂഹൈഡ് പാര്‍ക്കിലെ ഡാള്‍ടണ്‍ ഫ്യൂണറല്‍ ഹോമില്‍ (125 ഹില്‍സൈഡ് അവന്യൂ) ഡിസംബര്‍ നാല് തിങ്കളാഴ്ച വൈകീട്ട് അഞ്ചു മുതല്‍ ഒന്‍പതുവരെ മൃതദേഹം ദര്‍ശനത്തിനു വയ്ക്കും.
സംസ്‌ക്കാര കര്‍മ്മങ്ങള്‍ ഫ്ളോറല്‍ പാര്‍ക്കിലെ ഔര്‍ ലേഡി ഓഫ് ദി സ്നോസ് റോമന്‍ കാത്തലിക് പള്ളി (258-1580 അവന്യു)യില്‍ ചൊവ്വാഴ്ച(ഡിസംബര്‍ 5) രാവിലെ ഒമ്പതേ മുക്കാലിന് നടക്കും. 

തുടര്‍ന്ന് സംസ്‌കാരം ഫാര്‍മിംഗ് ഡെയ്ല്‍ പൈന്‍ലോണ്‍ മെമ്മോറിയല്‍ പാര്‍ക്കില്‍ (2030 വെല്‍വുഡ് അവന്യൂ, ഫാര്‍മിംഗ് ഡെയ്ല്‍, ന്യൂയോര്‍ക്ക് 11735).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക