Image

വികടകുമാരനുമായി റോമന്‍സ് ടീം വീണ്ടും

Published on 04 December, 2017
വികടകുമാരനുമായി റോമന്‍സ് ടീം വീണ്ടും

വികടകുമാരനായ് റോമന്‍സ് ടീം വീണ്ടും ഒന്നിക്കുന്നു. സംവിധായകനായ ബോബന്‍ സാമുവലും നിര്‍മാതാക്കളായ അരുണ്‍ഘോഷും ബിജോയ് ചന്ദ്രനും ഒന്നിക്കുന്ന ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണനാണ് നായകന്‍. റോമന്‍സ് റിലീസ് ചെയ്ത് 5 വര്‍ഷം തികയുന്ന അവസരത്തിലാണ് മറ്റൊരു സൂപ്പര്‍ഹിറ്റ് ചിത്രത്തിനായി ടീം ഒന്നിക്കുന്നത്.

ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വൈവി രാജേഷ് തിരക്കഥയെഴുതുന്ന ഒരു ഫണ്‍ എന്റര്‍ടെയ്‌നറാണ് വികടകുമാരന്‍. മാനസ രാധാകൃഷ്‌നാണ് നായിക.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക