Image

ഗാന്ധിസമാധിയില്‍ ‘സംഭാവനപ്പെട്ടി’യും; രാഷ്ട്രപിതാവിനെ അപമാനിക്കരുതെന്ന് കോടതി

Published on 04 December, 2017
ഗാന്ധിസമാധിയില്‍ ‘സംഭാവനപ്പെട്ടി’യും; രാഷ്ട്രപിതാവിനെ അപമാനിക്കരുതെന്ന് കോടതി

ന്യൂഡല്‍ഹിന്മ രാജ്ഘട്ടിലെ ഗാന്ധിസമാധിയില്‍ ‘സംഭാവനപ്പെട്ടി’ സ്ഥാപിച്ചതില്‍ അതൃപ്തി രേഖപ്പെടുത്തി ഡല്‍ഹി ഹൈക്കോടതി. രാഷ്ട്രപിതാവിനെ അപമാനിക്കുന്നതിനു തുല്യമാണ് ഇതെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, ജസ്റ്റിസ് സി.ഹരിശങ്കര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. സമാധിസ്മാരകം കൃത്യമായി പരിപാലിക്കുന്നില്ലെന്ന് ആരോപിച്ചുള്ള പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

ആരാണ് സംഭാവനപ്പെട്ടി സ്ഥാപിക്കാന്‍ തീരുമാനമെടുത്തതെന്നും അതില്‍ നിന്നു ലഭിക്കുന്ന പണം എവിടേക്കാണു പോകുന്നതെന്നും അറിയിക്കണമെന്ന് കോടതി രാജ്ഘട്ട് സമാധി സമിതിയോട് ആവശ്യപ്പെട്ടു. സമിതിക്കാണ് ഗാന്ധിസമാധി സ്മാരകത്തിന്റെ സംരക്ഷണ ചുമതല. മഹാത്മാഗാന്ധി സ്ഥാപിച്ച ഹരിജന്‍ സേവക് സംഘിന് ആണ് സംഭാവനപ്പെട്ടിയില്‍ നിന്നുള്ള പണം ലഭിക്കുന്നത്. ഇവര്‍ തന്നെയാണ് പെട്ടി സ്ഥാപിച്ചതെന്നും കൗണ്‍സല്‍ ഫോര്‍ സെന്‍ട്രല്‍ പബ്ലിക് വര്‍ക്‌സ് ഡിപാര്‍ട്‌മെന്റ് അറിയിച്ചു. തുടര്‍ന്ന് ഗാന്ധിസമാധിയില്‍ സംഭാവനപ്പെട്ടി വയ്ക്കരുതെന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക