Image

ശബരിമലയില്‍ കനത്ത സുരക്ഷാ ക്രമീകരണം

അനില്‍ കെ പെണ്ണുക്കര Published on 04 December, 2017
ശബരിമലയില്‍ കനത്ത സുരക്ഷാ ക്രമീകരണം
ശബരിമലയിലും സന്നിധാനത്തും ഇന്നും നാളെയും(ഡിസംബര്‍ 5, 6) സുരക്ഷ ഏര്‍പ്പെടുത്തും. ഡിസംബര്‍ ആറിന്റെ മുന്നോടിയായാണ് പഴുതടച്ച സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തുന്നത്. എന്നാല്‍ ഭക്തജനങ്ങള്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാകാത്ത വിധത്തിലാകും സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്ന് സന്നിധാനം പോലീസ് കണ്‍ട്രോള്‍ ചുമതല വഹിക്കുന്ന എസ്.പി. കെ.കെ. ജയമോഹന്‍ പറഞ്ഞു.

ഇപ്പോഴുള്ള പോലീസ് സേനാംഗങ്ങള്‍ക്ക് പുറമേ ആര്‍.എ.എഫ്, എന്‍.ഡി.ആര്‍.എഫ്, ആന്ധ്ര, കര്‍ണാടക പോലീസ്, ക്വിക്ക് റെസ്‌പോണ്‍സ് ടീം, ബോംബ് സ്ക്വാഡ് എന്നിവയേയും സുരക്ഷക്കായി നിയോഗിച്ച് കഴിഞ്ഞു. ഇവര്‍ക്കൊപ്പം കേരളാപോലീസിന്റെ നൂറ് കമാന്റോകളേയും 200 പോലീസ് സേനാംഗങ്ങളേയും പുതുതായി ശബരിമലയില്‍ നിയോഗിക്കും. ഇന്ത്യന്‍ നേവി ഹെലികോപ്ടറും ഡ്രോണും ഉപയോഗിച്ചുള്ള നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തും. ശബരിമലയിലെ കുടിവെള്ള സ്രോതസ്സുകള്‍, കെ.എസ്.ഇ.ബിയുടെ ട്രാന്‍സ്‌ഫോമറുകള്‍, ഹൈടെന്‍ഷന്‍ ലൈറ്റുകള്‍ എന്നിവയ്്ക്ക് പ്രത്യേക സുരക്ഷ നല്‍കും. തീര്‍ഥാടകരുടെ ബാഗേജുകള്‍ തുറന്ന് പരിശോധിയ്ക്കും. എല്ലാ സാധനങ്ങളും നിരീക്ഷണത്തിന് വിധേയമാക്കും. ദേഹപരിശോധനയും നടത്തും.

സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശമനുസരിച്ച് റെയില്‍വേ സ്‌റ്റേഷനുകള്‍, ബസ് സ്റ്റാന്റുകള്‍, ഹോട്ടലുകള്‍ തുടങ്ങി ശബരിമല തീര്‍ഥാടകര്‍ സഞ്ചരിക്കുകയും താമസിക്കുകയും ചെയ്യുന്നയിടങ്ങളില്‍ പ്രത്യേക പരിശോധന നടത്തും. വനമേഖലയില്‍ പട്രോളിങ്ങും ഉണ്ടാകും. അന്യസംസ്ഥാന സേനകളിലെ െ്രെകം സ്‌പോട്ടര്‍മാരേയും കേരളാപോലീസിലെ െ്രെകം ഡിറ്റക്ഷന്‍ സ്ക്വാഡുകളേയും ശബരിമലയില്‍ വിന്യസിപ്പിച്ച് കഴിഞ്ഞു. ശബരിമല ഡ്യൂട്ടിയിലുള്ള എല്ലാ ഉദ്യോഗസ്ഥരേയും ജനറല്‍ സ്‌റ്റേറ്റ് ഓഫ് ഹൈ അലേര്‍ട്ട്‌നെസില്‍ ഉള്‍പ്പെടുത്തിയതായി സന്നിധാനം പോലീസ് കണ്‍ട്രോളര്‍ കെ.കെ. ജയമോഹന്‍ അറിയിച്ചു. മഫ്തിയിലും ധാരാളം ഉദ്യോഗസ്ഥരെ നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. പ്രത്യേക ഡ്യൂട്ടിയില്‍ ഡി.ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ സന്നിധാനത്ത് ക്യാമ്പ് ചെയ്യും.

ശബരിമല പോലീസ് ചീഫ് കോഓര്‍ഡിനേറ്റര്‍, എ.ഡി.ജി.പി. സുധേഷ്കുമാര്‍ സന്നിധാനത്ത് ക്യാമ്പ് ചെയ്ത് സുരക്ഷാ ക്രമീകരണങ്ങള്‍ അവലോകനം ചെയ്യും. ക്യൂവിലൂടെ മാത്രമേ നെയ്യഭിഷേകം നടത്താന്‍ അനുവദിക്കുകയുള്ളു. ഇരുമുടിക്കെട്ട് സോപാനത്ത് തുറക്കാന്‍ അനുവദിക്കില്ല. ശ്രീകോവിലിനടുത്ത് തന്ത്രിക്കും ശാന്തിമാര്‍ക്കും മാത്രമാണ് പ്രവേശനം. സ്റ്റാഫ് ഗേറ്റിലൂടെ തിരിച്ചറിയല്‍ കാര്‍ഡുള്ളവരെ മാത്രമേ കയറ്റിവിടുകയുള്ളു. അഭിഷേകം ചെയ്ത നെയ്യ് വിതരണത്തിനായി ദേവസ്വം ബോര്‍ഡ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും തീര്‍ഥാടകര്‍ ഇത് പ്രയോജനപ്പെടുത്തണമെന്നും കെ.കെ. ജയമോഹന്‍ അഭ്യര്‍ഥിച്ചു.
ശബരിമലയില്‍ കനത്ത സുരക്ഷാ ക്രമീകരണംശബരിമലയില്‍ കനത്ത സുരക്ഷാ ക്രമീകരണംശബരിമലയില്‍ കനത്ത സുരക്ഷാ ക്രമീകരണം
Join WhatsApp News
Vayanakaaran 2017-12-05 05:50:58
ഭക്തന്മാരെ സം രക്ഷിക്കാൻ അയ്യപ്പ സ്വാമിക്ക് കഴിയുകയില്ല എന്ന അവിശ്വാസമാണോ  സുരക്ഷാ ക്രമീകരണം നടത്തുന്നത്.ഇതിനെതിരെ എന്തെ ഭക്‌തന്മാർ പ്രതികരിക്കാത്തത്. അപ്പോൾ ശ്രീ ആൻഡ്രുസ് പറയുന്നത് വിശ്വസിക്കേണ്ടിയിരിക്കുന്നു. ദൈവം മനുഷ്യന്റെ സൃഷ്ടി. അതുകൊണ്ട് അവനു ദൈവത്തെ സം രക്ഷിക്കേണ്ട കടമ. ഭക്തി കൊണ്ട് അന്ധരായവർ എന്തുകൊണ്ട് ചിന്തിക്കുന്നില്ല തങ്ങൾക്ക് ഒരു മണിക്കൂർ സന്ദര്ശന സമയത്ത് പോലും രക്ഷ നൽകാൻ കഴിയാത്ത അയ്യപ്പ സ്വാമി അവരെ എങ്ങനെ രക്ഷിക്കും.  ഹിന്ദു വിശ്വാസികൾ എന്നോട് കോപിക്കരുത്. അടിയൻ ഒരു സംശയം ഉന്നയിച്ചതാണ്‌. സ്വാമി ശരണമയ്യപ്പ എന്നതിന് പകരം പോലീസ് ശരണം എന്ന് വിളിക്കുകയല്ലേ ഈ സാഹചര്യത്തിൽ ഉചിതം.
Kirukkan Vinod 2017-12-05 09:43:00
Vayanakara....why are you talking like this? Be tolerant to other religions. Why security is very tight in Vatican church and other religious places? We must stop attacking other religions. I born as a Christian and follow Christian beliefs. 
അയ്യപ്പൻ 2017-12-05 10:33:11

കള്ളന്മാര്, കൊള്ളക്കാര്, സ്ത്രീ പീഡകർ, എന്നുവേണ്ട ലോകത്തിൽ എന്തെല്ലാം പോക്കിരിത്തരം കാണിക്കാമോ അതെല്ലാം ചെയ്തിട്ട് എന്നെ ദർശിക്കാൻ വരുന്ന ഇവന്മാര് എല്ലാവരും കൂടി യേശു പറഞ്ഞതുപോലെ ഈ സന്നിധാനം  'കള്ളന്മാരുടെ ഗുഹയാക്കി മാറ്റി.' എന്റെ സൃഷ്ടിസൗന്ദര്യത്തിന്റെ  മൂര്‍ത്തിമദ്ഭാവമായ സ്ത്രീകളെ ഇവിടെ വരാൻ അനുവദിക്കാതെ, അഥവാ വന്നാൽ അവരുടെ മേൽ ചാടിവീഴാൻ തയാറായി നിൽക്കുന്നു കാമകിങ്കര സ്വാമികൾ എല്ലാം കൂടി ഇവിടം കുട്ടിച്ചോറാക്കി . തോക്കുധാരികളായ ഈ ഭടന്മാർ എന്നെ കാത്തു സൂക്ഷിക്കുന്നതിലും ഇവിടേക്ക് ഒഴുകുന്ന പണം കാത്തുസൂക്ഷിക്കാൻ വേണ്ടിയാണ് ദേവസം ബോർഡ് ആക്കിയിരിക്കുന്നത്, എന്റെ സ്വാതന്ത്ര്യം മുഴുവൻ ഹനിച്ച്‌ എന്നെ ഇവർ ഈ ശ്രീകോവിലിൽ  തടങ്കലിലാക്കിയിട്ട് എത്രയോ വർഷമായി. എന്നാണ് ഈ പീഡനം അവസാനിക്കുന്നത്.  പുണ്യ നദിയായ പമ്പയാറു നോക്ക് അതിൽ നോക്ക് മനുഷ്യ മലം മൂലം സ്‌റേഷ്യ മാർസെസ്സ് എന്ന രോഗാണുക്കളുടെ എണ്ണം കൂടിയിരിക്കുകയാണ്. ഇതിൽ മുങ്ങിയാണ് ഭക്തന്മാർ നിർവൃതി അടയുന്നത്. എന്തിനു പറയാൻ ഞാൻ നിങ്ങൾ പറയുന്നതുപോലെ അത്ര തൃപ്തനല്ല. ആരെങ്കിലും എന്നെ ഒന്ന് സ്വാതന്ത്രനാക്കു. ഞാൻ പരിശുദ്ധമായ വനാന്തരങ്ങളിലൂടെ ഒന്ന് ഓടി നടക്കട്ടെ.


JOHNY KUTTY 2017-12-05 11:29:38
വായനക്കാരനോട് യോജിക്കുന്നു. ബൈബിൾ അനുസരിച്ചു കൊടുങ്കാറ്റും മറ്റു പ്രകൃതി ദുരന്തങ്ങളും അയക്കുന്നത് ദൈവം ആണ്. പക്ഷെ കേരളത്തിൽ ഈയിടെ കാറ്റ് ആഞ്ഞു വീശിയപ്പോ പുരോഹിതർ അടക്കം കാലാവസ്ഥ നിരീക്ഷണ ഉദ്യോഗസ്ഥരെ ചീത്ത വിളിക്കുന്നത് കേട്ടു, വേണ്ട മുന്നറിയിപ്പ് നൽകാത്തതിന്. സർവ ആരാധനാലയങ്ങളും മിന്നൽ രക്ഷ കവചം ഇരുപത്തിനാലു മണിക്കൂറും നിരീക്ഷണ ക്യാമറകളും എല്ലാം സ്ഥാപിച്ചിരിക്കുന്നത് ദൈവ നിന്ദ  അല്ലെ. ഭരണഘടനയുടെ 295 A വകുപ്പ് പ്രകാരം മത നിന്ദക്ക്  ഇവർക്കെതിരെ കേസ്സു എടുക്കാത്തത് എന്താണ്. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക